ഗ്രിഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഫിൻ
മറ്റു പേര്: ഗ്രിഫോൺ
"സിംഹാസനമുറി"യിൽ ഗ്രിഫിൽ ഫ്രെസ്കോ, നോസ്സോസിന്റെ കൊട്ടാരം, ക്രേറ്റ്, വെങ്കലയുഗം
മിത്തോളജിയുറേഷ്യൻ
വിഭാഗംമിത്തോളൊജിക്കൽ ഹൈബ്രിഡുകൾ
സമാന ജീവികൾസിമൂർ, സ്ഫിങ്ക്സ്

പുരാണങ്ങളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു വിചിത്ര ജീവിയാണ് ഗ്രിഫിൻ അല്ലെകിൽ ഗ്രിഫ്ഫോൻ. ഇവയ്ക് സിംഹത്തിന്റെ ഉടലും പരുന്തിന്റെ തലയും ചിറകുകളും ആണുള്ളത്. ഇതിന്റെ മുൻകാലുകളിൽ പരുന്തിന്റേതിനു സമാനമായ കൂർത്ത നഖങ്ങളുമുണ്ടായിരുന്നു. പുരാതന ഗ്രീക്കിൽ ആണ് ഇവയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്, ഇത് ഏകദേശം ക്രി.മു. 3300 വർഷം ആണ്. പാരമ്പര്യമായി മൃഗരാജനായി സിംഹത്തെയും പക്ഷികളുടെ രാജാവായി പരുന്തിനെയും കരുതിയിരുന്നതിനാൽ ഗ്രിഫിനാകട്ടെ ഇവ രണ്ടും കൂടിച്ചേർന്ന പ്രത്യേക ശക്തിയും മഹത്ത്വവുമുള്ള ജീവിയായി കരുതപ്പെട്ടു.  ഗ്രിഫിനെ എല്ലാ ജീവികളുടേയും രാജാവായിട്ടാണു കരുതിയിരുന്നത്. ഗ്രിഫിനുകളെ അമൂല്യവസ്തുക്കളുടേയും നിധിയുടേയും പരിപാലകരായി ഗണിച്ചിരുന്നു.

ഗ്രീക്ക്, റോമൻ ഗ്രന്ഥങ്ങളിൽ, ഗ്രിഫിനുകളെയും അരിമാസ്പിയനുകളെയും സ്വർണ്ണവുമായി ബന്ധപ്പെടുത്തിയിരുന്നു. പിന്നീടുള്ള രേഖകളിൽ, ഗ്രിഫിനുകൾ മണ്ണിനു താഴെയുള്ള മാളങ്ങളിൽ മുട്ടയിടുന്നതായും അവയുടെ കൂടുകളിൽ സ്വർണ്ണക്കഷണങ്ങൾ അടങ്ങിയിരുന്നതായും വിവരിക്കപ്പെടുന്നു.

ഫോസ്സിലും ഗ്രിഫിനും[തിരുത്തുക]

പ്രമുഖ ശാസ്ത്രജ്ഞൻ ആയ ആദ്രിഎന്നെ മയോറിന്റെ സിദ്ധാന്തത്തിൽ പറയുന്നത് ഗ്രിഫിൻ, ഇന്നത്തെ തെക്കുകിഴക്കൻ കസാഖിസ്ഥാനിലെയോ മംഗോളിയയിലെയോ സിത്തിയ പ്രദേശത്തെ അൾട്ടായി മലനിരകളിലുണ്ടായിരുന്ന സ്വർണ്ണ ഖനികളിൽനിന്നു കണ്ടെടുക്കപ്പെട്ട പ്രോട്ടോസെറാട്ടോപ്പുകളുടെ ഫോസിൽ അവശിഷ്ടങ്ങളിൽനിന്നു ഉരുത്തിരിഞ്ഞുവന്ന ഒരു പൌരാണിക മിഥ്യാധാരണയാണെന്നാണ്. എന്നാൽ‌ ഈ പരികൽപ്പന, പ്രീ-മൈസീനിയൻ കണക്കുകൂട്ടലുകളെ തള്ളിക്കളയുന്നതിനാൽ ശക്തമായ എതിരഭിപ്രായങ്ങളെ നേരിടേണ്ടി വന്നിരിക്കുന്നു. പൌരാണികമായി ഈ ജീവി, ദിവ്യശക്തിയുടെ ചിഹ്നവും വിശുദ്ധിയുടെ രക്ഷകനുമായിരുന്നു.

കൂടുതൽ വായനക്ക്[തിരുത്തുക]

  • Wild, F., Gryps-Greif-Gryphon (Griffon). Eine sparch-, kultur- und stoffgeschichtliche Studie (Wien, 1963) (Oesterreichische Akademie der Wissenschaften, Philologisch-historische Klasse, Sitzungberichte, 241).
  • Bisi, Anna Maria, Il grifone: Storia di un motivo iconografico nell'antico Oriente mediterraneo (Rome: Università) 1965.
  • Joe Nigg, The Book of Gryphons: A History of the Most Majestic of All Mythical Creatures (Cambridge, Apple-wood Books, 1982).
"https://ml.wikipedia.org/w/index.php?title=ഗ്രിഫിൻ&oldid=3136990" എന്ന താളിൽനിന്ന് ശേഖരിച്ചത്