ഗോവിന്ദ ഭട്ടതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോവിന്ദ ഭട്ടതിരി
ജനനം c.1237 CE
മരണം c.1295 CE
ഭവനം ആലത്തിയൂർ, തിരൂർ
ദേശീയത ഇന്ത്യ
വംശം ഇന്ത്യൻ
തൊഴിൽ ജ്യോതിഷി
പ്രശസ്തി ജ്യോതിഷം
ശ്രദ്ധേയ കൃതി(കൾ) /പ്രവർത്തന(ങ്ങൾ) ദശാധ്യായി,
മതം ഹിന്ദു
കുറിപ്പുകൾ

കൃഷ്ണഭക്തനായ വില്വമംഗലം സ്വാമിയാരുടേയും ശിവഭക്തനായ യോഗീശ്വരൻ ശിവാങ്ങളുടേയും സമകാലീനനായി കൊല്ലവർഷം മൂന്നൂറുകളുടെ അവസാനത്ത് ജീവിച്ചിരുന്ന ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നു തലക്കുളത്തൂർ ഭട്ടതിരി[1].(1237 – 1295[2][3])കുട്ടിക്കാലം മുതലേ പ്രവചനശേഷിയുണ്ടായിരുന്ന അദ്ദേഹം ഓതിക്കനു കുട്ടികളൂണ്ടാകാത്തതിനു പരിഹാരം നിർദ്ദേശിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഭട്ടതിരി ജ്യോതിഷം പഠിച്ചത്. വേണാട്ടരചൻ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ പ്രവേശിച്ച വഴി പ്രവചിച്ചത് അദ്ദേഹത്തെ പ്രശസ്തനാക്കി. ഈ പ്രവചനത്തിന്റെ സ്മാരകമായാണ് ക്ഷേത്രത്തിലെ 'ചെമ്പകത്തിൻ മൂട്ടിൽ നട' എന്ന വാതിൽ നിർമ്മിച്ചത്. തുടർന്ന് വില്വമംഗലം സ്വാമിയാർക്ക് ഗ്രഹദോഷം മൂലം വിധിച്ച മൂന്ന് പുനർജന്മങ്ങളിൽ അദ്ദേഹത്തെ തുണച്ചത് തലക്കുളത്തൂർ ഭട്ടതിരിയാണെന്ന് കരുതപ്പെടുന്നു. ബ്രഹ്മചാരിയായിരുന്ന അദ്ദേഹം ജാതകദോഷം മൂലം മനശ്ചാപല്യം വന്ന് ഗൃഹസ്ഥാശ്രമിയാകുകയാണുണ്ടായത്. മടപ്പുര ബ്രഹ്മദത്തൻ നമ്പൂതിരിയെ തലക്കുളത്തൂർ ഭട്ടതിരിയും പുത്രനും ജ്യോതിഷത്തിൽ തോല്പിച്ചതായി ഒരു കഥ നിലവിലുണ്ട്.[4] ദശാധ്യായി ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ്. വരാഹമിഹിരന്റെ പ്രസിദ്ധകൃതിയായ ബൃഹദ്ജാതകത്തിന്റെ ആദ്യത്തെ പത്ത് അദ്ധ്യായത്തിന്റെ വ്യഖ്യാനമാണിത്.[5]

അവലംബം[തിരുത്തുക]

  • ഐതിഹ്യമാല - തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും
  1. ബാലരമ അമർചിത്രകഥ 2011 ജനുവരി 1-15 ലക്കം 5,
  2. K.V. Sarma (1972). A history of the Kerala school of Hindu astronomy. Hoshiarpur: V.V.R. Institute.  (p.47)
  3. George Gheverghese Joseph (2009). "2". A passage to infinity : Medieval Indian mathematics from Kerala and its impact. Sage Publications India Pvt. Ltd. ഐ.എസ്.ബി.എൻ. 978-81-321-0168-0.  (p.15)
  4. Shyamasundara Dasa. "Life of Govinda BhattatiriJyothish Sastri". Bhaktivedanta College. ശേഖരിച്ചത് 21 April 2010. 
  5. ഗണിതവിജ്ഞാനകോശം-പള്ളിയറ ശ്രീധരൻ (കറന്റ് ബുക്സ് തൃശൂർ-2000)
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും എന്ന താളിലുണ്ട്.
"http://ml.wikipedia.org/w/index.php?title=ഗോവിന്ദ_ഭട്ടതിരി&oldid=1833004" എന്ന താളിൽനിന്നു ശേഖരിച്ചത്