ജ്യേഷ്ഠദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലുൾ‌പ്പെട്ട പൊന്നാനി താലൂക്കിലെ ആലത്തൂർ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനാണ്‌ ജ്യേഷ്ഠദേവൻ‍.ഇദ്ദേഹമാണു ഗണിതന്യായസംഗ്രഹം എന്നറിയപ്പെടുന്ന ' യുക്തിഭാഷ' എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്. ഇദ്ദേഹം രചിച്ച ദൃക്കരണം എന്ന ഗ്രന്ഥത്തിൽ നിന്നുള്ള തെളിവിന്റെ അടിസ്ഥാനത്തിൽ 1500-1610 ആണു ജ്യേഷ്ഠദേവൻ‌ നമ്പൂതിരിയുടെ ജീവിതകാലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു .വടശ്ശേരി ദാമോദരൻ നമ്പൂതിരിയുടെ ശിഷ്യനാണ് ജ്യേഷ്ഠദേവൻ.യുക്തിഭാഷ എന്ന ഗ്രന്ഥം ഗണിതശാസ്ത്രത്തിലെ ഒരു വിഭാഗമായ കലനവുമായി ബന്ധപ്പെട്ട് രചിയ്ക്കപ്പെട്ട ആദ്യപുസ്തകമായി ഗണിയ്ക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | അച്യുതപ്പിഷാരടി | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പണിക്കർ | പുതുമന ചോമാതിരി
"http://ml.wikipedia.org/w/index.php?title=ജ്യേഷ്ഠദേവൻ&oldid=879653" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ