ഗോതിക് വാസ്തുകല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഫ്രാൻസിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്ന ഒരു രീതി നിലവിൽ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ് ഗോതിക് ശൈലി എന്നു വിളിക്കുന്നത്[1].
ഉയരത്തിലുള്ള കൂർത്ത കമാനങ്ങൾ, നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന ബൈബിളിൽ നിന്നുള്ള ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്.
ഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഇത്തരം പള്ളികളെ വളരെ ദൂരെനിന്നു തന്നെ ദൃശ്യഗോചരമാക്കി.
പാരീസിലെ നോത്രദാം ദേവാലയം ഗോതിക് രീതിക്ക് ഉത്തമോദാഹരണമാണ്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ നിരവധി ദശകങ്ങൾ കൊണ്ട് പണിപൂർത്തിയാക്കിയ ഒരു പള്ളിയാണിത്.
അവലംബം [തിരുത്തുക]
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 72, ISBN 817450724
|
|||||||||||||||||