ഗാരിഥ് പോർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമേരിക്കൻ ചരിത്രകാരനും അന്വേഷണാത്മക പത്രപ്രവർത്തകനും അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യ-സൈനിക നയങ്ങളുടെ വിശകലന വിദഗ്ദനുമാണ് ഗാരിഥ് പോർട്ടർ. തെക്കുകിഴക്കനേഷ്യയിലും മധ്യേഷ്യയിലും അമേരിക്കൻ ഐക്യനാടുകൾ നയിച്ച യുദ്ധങ്ങളുടെ കടുത്ത വിമർശകനാണ് അദ്ദേഹം. കൊറിയ,വിയറ്റ്നാം,കംബോഡിയ, ഫിലിപ്പീൻസ്,ഇറാഖ്,ഇറാൻ എന്നിവിടങ്ങളിലെ അമേരിക്കൻ യുദ്ധങ്ങൾ ഒഴിവാക്കാനും അവസാനിപ്പിക്കാനുമായി നയതന്ത്ര സമവായത്തിന്റെ പ്രാധാന്യത്തെകുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. വിയറ്റ്നാം യുദ്ധം ഉടലെടുത്തത്തിന്റെ ചരിത്രം പറയുന്ന പെരിൽസ് ഓഫ് ഡൊമിനൻസ്: ഇമ്പാലൻസ് ഓഫ് പവർ ആൻഡ് ദി റോഡ് റ്റൊ വാർ ഇൻ വിയറ്റ്നാം എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഗാരിഥ്..[1]

അവലംബം[തിരുത്തുക]

  1. Porter, Gareth. "Perils of Dominance", University of California Press.
"http://ml.wikipedia.org/w/index.php?title=ഗാരിഥ്_പോർട്ടർ&oldid=1692096" എന്ന താളിൽനിന്നു ശേഖരിച്ചത്