ഖനിജ ഇന്ധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂവല്‍ക്കത്തിന്റെ ( Earth Crust) ഉപരി പടലത്തില്‍ നിന്ന് കുഴിച്ചെടുക്കുന്ന ഹൈഡ്രോക്കാര്‍ബണ്‍ സംയുക്തങ്ങളായ ഇന്ധനങ്ങളെയാണ്‌ ഖനിജ ഇന്ധനങ്ങള്‍ എന്ന് പറയുന്നത്.

കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങള്‍ (Natural Gas) തുടങ്ങിയവ ഉദാഹരണം.എന്നാല്‍, വിറക് ഒരു ഖനിജേന്ധനമല്ല.

കത്തിക്കുമ്പോഴോ, മറ്റ് രീതിയില്‍ രൂപഭേദം വരുത്തുമ്പോഴോ ഊര്‍ജം നല്‍കുന്ന വസ്തുക്കളെയാണ്, ഇന്ധനം എന്നു പറയുന്നത്. നിരവധി കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടേയും ജീവികളുടേയും മൃതാവശിഷ്ടങ്ങള്‍, ഭൂമിക്കടിയിലെ അതിസമ്മര്‍ദ്ദവും അത്യുഷ്ണവും കൊണ്ട്, പരിണമിച്ചുണ്ടായതാണ് ഖനിജ ഇന്ധനങ്ങള്‍ എന്ന് ജൈവോത്പത്തി സിദ്ധാന്തം (Biogenic Theory) പറയുന്നു. എന്നാല്‍, അപ്രകാരമല്ല ഖനിജ ഇന്ധനങ്ങള്‍ ഉണ്ടായത് എന്നു സമര്‍ത്ഥിക്കുന്ന അജൈവോത്പത്തി (Abiogenic Theory) സിദ്ധാന്തവുമുണ്ട്. പാശ്ചാത്യ ഭൗമശാസ്ത്രജ്ഞര്‍, ജൈവോത്പത്തി സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കരുതുന്നു.

"http://ml.wikipedia.org/wiki/%E0%B4%96%E0%B4%A8%E0%B4%BF%E0%B4%9C_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം