ക്ഷുദ്രജീവനാശിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A cropduster കൃഷിയിടത്തിൽ വിമാനത്തിലൂടെ പെസ്ടിസൈട്സ് തളിക്കുന്നു

കീടം‍, കുമിൾ, കള തുടങ്ങിയ ശല്യക്കാരെ തടയുക, നശിപ്പിക്കുക, അകറ്റുക, കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ് ക്ഷുദ്രജീവനാശിനി' (pesticides) [1] പ്രത്യേകം രൂപപ്പെടുത്തിയ രാസവസ്തുക്കൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ ജൈവ വസ്തുക്കൾ എന്നിവയാണ് ശല്യക്കാർക്കെതിരേ പ്രയോഗിക്കുന്നത്. കീടങ്ങൾ, കുമിൾ, കള എന്നിവയെക്കൂടാതെ എലി, കക്ക, പക്ഷി, മീൻ , വിരകൾ തുടങ്ങിയവയും ഈ കൂട്ടത്തിൽ പെടുന്നു. ചിലവ നേരിട്ട് രോഗം ഉണ്ടാക്കുന്നു , അല്ലെങ്കിൽ രോഗവാഹി (vector) ആയി പ്രവർത്തിക്കുന്നു. ക്ഷുദ്രജീവനാശിനി പ്രയോഗം , പ്രയോജനത്തോടൊപ്പം, മനുഷ്യർക്കും ജീവജാലങ്ങൾക്കും വിഷത്വം (toxicity) ഭവിക്കാനും കാരണമാകുന്നു. ഏറ്റവും അപകടമുള്ള 12 ജൈവരാസവസ്തുക്കളിൽ 10 എണ്ണവും, പെസ്ടിസൈട്സ്' ആണെന്നാണ്‌ സ്റ്റോക്ക്‌ ഹോം സമ്മേളനത്തിൽ വെളിപ്പെടുത്തപ്പെട്ടത് [2][3]

ക്ഷുദ്രജീവനാശിനി നിരോധനം കേരളത്തിൽ[തിരുത്തുക]

കീട, കള, കുമിൽ നാശിനികളെ ആണ് ക്ഷുദ്രജീവനാശിനികൽ എന്നത്കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത് . വിഷത്വ തീവ്രത (LD 50 ) അനുസ്സരിച്ച്, ചുവപ്പ്, മഞ്ഞ, നീല, പച്ച നിറമുള്ള ലേബലുകൾ ഉള്ളവ എന്ന രീതിയിൽ ഇവയെ തരം തിരിച്ചിരിക്കുന്നു. 2011 മെയ്‌ 7 നു കേരളത്തിൽ നിരോധിക്കപ്പെട്ട ക്ഷുദ്രജീവനാശിനികൾ, ഇനം തിരിച്ച്‌ :

കീട നാശിനികൾ[തിരുത്തുക]

  • ചുവന്ന ലേബൽ കീടനാശിനികൾ :5 :( കാർബോഫ്യുറാൻ, ഫോരെറ്റ്, മീഥൈൻപരാത്തിയോൺ, മോണോക്രോട്ടോഫോസ് , മീതൈമോട്ടോർ) .
  • മഞ്ഞ ലേബൽകീടനാശിനികൾ : 2 : ( ട്രെയസോഫോസ് , പ്രോഫിനോഫോസ് )

കുമിൾ നാശിനികൾ[തിരുത്തുക]

  • ചുവന്ന ലേബൽ കുമിൾനാശിനി :1 : ( മേത്ഓക്സിഇതയ്ൽമെർക്കുറിക്ലോര്യ്ട് }
  • മഞ്ഞ ലേബൽ കുമിൾനാശിനി: 3: (എഡിഫെൻഫോസ്, ട്രൈസൈക്ലോഫോൾ, , ഓക്സിതായോക്യുനോക്സ്,)

കള നാശിനികൾ[തിരുത്തുക]

  • മഞ്ഞ ലേബൽ കളനാശിനി :2 : ( അനിലോഫോസ്, പാരാക്യുവാട്ട് )
  • നീല ലേബൽ കളനാശിനി: 2 :.(തയോബെൻകാർബ്, അട്രാസിൻ)

പരിസ്ഥിതി യോജ്യമായ ജൈവ ക്ഷുദ്രജീവനാശിനികൾ[തിരുത്തുക]

ഇത് സംബന്ധമായ മാർഗ രേഖകൾ കേരള സർക്കാർ പ്രസിദ്ധീകരിച്ചു.

അവലംബം[തിരുത്തുക]

  1. US Environmental (July 24, 2007), What is a pesticide? epa.gov. Retrieved on September 15, 2007.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-03-15. Retrieved 2011-05-11.
  3. Gilden RC, Huffling K, Sattler B (2010). "Pesticides and health risks". J Obstet Gynecol Neonatal Nurs. 39 (1): 103–10. doi:10.1111/j.1552-6909.2009.01092.x. PMID 20409108. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ക്ഷുദ്രജീവനാശിനി&oldid=3630228" എന്ന താളിൽനിന്ന് ശേഖരിച്ചത്