ക്വാഗ്ഗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്വാഗ്ഗ (Quagga) | |
|---|---|
| Quagga in London Zoo, 1870 | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Mammalia |
| നിര: | Perissodactyla |
| കുടുംബം: | Equidae |
| ജനുസ്സ്: | Equus |
| Subgenus: | Hippotigris |
| വർഗ്ഗം: | E. quagga |
| ഉപവർഗ്ഗം: | †E. q. quagga |
| ശാസ്ത്രീയ നാമം | |
| †Equus quagga quagga Boddaert, 1785 |
|
തൂവെള്ള രോമങ്ങൾ നിറഞ്ഞ കാലുകളൂള്ള ഒരു വിചിത്ര ജീവിയാണ് ക്വാഗ്ഗ. മുഖവും ദേഹത്തിന്റെ പകുതിയും സീബ്രയുടേതുപോലെയും ശരീരം കുതിരയുടേതുപോലെയുമാണ്. ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ്ഹോപ്പ് മുനമ്പുമുതൽ വടക്കെയറ്റത്തെ വാൽ നദിവരെ പരന്നുകിടക്കുന്ന പുൽമേടുകളിലാണ് ഒരു കാലത്ത് ഇവയെ ധാരാളമായി കണ്ടിരുന്നത്. 1652-ൽ ഇവിടെ താമസിക്കാനായി കുടിയേറിയ ഡച്ചുകാർ ഇവയെ ആഹാരത്തിനും തോലിനുമായി കൊന്നൊടുക്കി. 1878 ആയപ്പോഴേക്കും എല്ലാ ക്വാഗ്ഗകളും ഈ പ്രദേശങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. 1883-ൽ യൂറോപ്പിലെ ഒരു മൃഗശാലയിലുണ്ടായിരുന്ന അവസാന ക്വാഗ്ഗും ചത്തു. വംശനാശം സംഭവിച്ച ജീവികളിൽ ഒന്നാണ്.
അവലംബം [തിരുത്തുക]
- ↑ Hack, M.A., East, R. & Rubenstein, D.I. (2008). Equus quagga quagga. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 5 January 2008.