ക്ലോഡ് ഷാനൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലോഡ് ഷാനൺ

ക്ലോഡ് ഷാനൺ
ജനനം 1916 30 ഏപ്രിൽ(1916-04-30)
പെറ്റോസ്കീ, മിഷിഗൺ
മരണം 2001 ഫെബ്രുവരി 24 (പ്രായം 84)
ദേശീയത അമേരിക്കൻ
മേഖലകൾ ബൂളിയൻ ആൾജിബ്ര, ഭൗതികശാസ്ത്രം, ഗണിതം, വിവരസിദ്ധാന്തം
സ്ഥാപനങ്ങൾ ബെൽ ലബോറട്ടറീസ്
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ബിരുദം മിഷിഗൺ സർവകലാശാല
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
പ്രശസ്തി വിവരസിദ്ധാന്തം
പ്രധാന പുരസ്കാരങ്ങൾ ആൽഫ്രഡ് നോബിൾ സമ്മാനം, മോറിസ് ലീബ്മാൻ മെമ്മോറിയൽ അവാർഡ്

ഇൻഫർമേഷൻ തിയറിയുടെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനൺ (ഏപ്രിൽ 30, 1916 - ഫെബ്രുവരി 24, 2001). ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇൻഫർമേഷൻ തിയറി വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്.

1916 ഏപ്രിൽ 30-ന് അമേരിക്കയിലെ മിഷിഗൻ സംസ്ഥാനത്തിലെ പെറ്റോസ്കിയിൽ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.

1948-ൽ 'മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയൻ നിയമങ്ങൾ ഇലക്ട്രോണിക സർക്ക്യൂട്ടുകളിൽ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങൾക്കും വഴിയായി.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ക്ലോഡ്_ഷാനൺ&oldid=1308206" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ