ക്രിസ്റ്റ്യാനോ റൊണാൾഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo (cropped).jpg
Personal information
Full name ക്രിസ്റ്റ്യാനോ റൊണാൾഡോ
ദോസ് സാന്റോസ് അവേരിയോ
Date of birth 1985 ഫെബ്രുവരി 5 (1985-02-05) (വയസ് 27)
Place of birth    Funchal, Madeira, പോർച്ചുഗൽ
Height 6 ft 1 in (1.85 m)
Playing position Winger
Club information
Current club Manchester United
Number 7
Youth clubs
1993–1995
1995–1997
1997–2001
CF Andorinha
CD Nacional
Sporting CP
Senior clubs1
Years Club App (Gls)*
2001–2003
2003–
Sporting CP
Manchester United
025 0(3)
282 (112)   
National team2
2002–2003
2003–
Portugal U-21
Portugal
002 0(1)
061 (21)

1 Senior club appearances and goals
counted for the domestic league only and
correct as of 15:36, 08 March 2009 (GMT+5:30).
2 National team caps and goals correct
as of 18:32, 26 December 2008 (UTC).
* Appearances (Goals)

ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ, OIH (IPA: [kɾɨʃˈtiɐnu ʁuˈnaɫdu]; ജനനം 5 ഫെബ്രുവരി 1985)[1] ഒരു പോർച്ചുഗൽ ഫുട്ബോളറും ,ഇംഗ്ലീഷ് സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്ന ഒരു കളിക്കാരനുമാണ്‌.

സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ അമൂല്യമായ കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 16 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.

2008-ൽ റൊണാൾ‍ഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേ വർഷം റൊണാൾഡോ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ആയും ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലോൺ ദോർ ജേതാവുമായി. 2008 സീസണിൽ റൊണാൾഡോവിന്റെ മികച്ച പ്രകടനത്തിനു ശേഷം ഇതിഹാസ ഹോളണ്ട് താരം ജോഹാൻ ക്രൈഫ് റൊണാൾഡോവിന് ജോർജ് ബെസ്റ്റിനും ദെന്നിസ് ലോവിനും മുകളിൽ സ്ഥാനം കൊടുത്തു.

ഉള്ളടക്കം

[തിരുത്തുക] ജനനവും കുടുംബവും

ക്രിസ്റ്റിയാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ ഫെബ്രുവരി 5, 1985നു പോർചുഗലിലെ മദീറയിൽ ഫുൻ‌ചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കൻ പ്രെസിഡന്റുമായ റൊണാൾഡ് റീഗന്റെ പേരാണ് അച്ഛൻ തന്റെ ഇളയ മകന് ഇട്ടത്. റൊണാൾഡോവിന് ഹ്യൂഗോ എന്ന ഒരു ജ്യേഷ്ഠനും, എൽമ, ലിലിയാനാ കാഷിയ എന്ന രണ്ടു ജ്യേഷ്ഠത്തിമാരും ഉണ്ട്.

[തിരുത്തുക] കരിയർ‍

[തിരുത്തുക] തുടക്കം

റൊണാൾഡോ വളർന്നു വന്നത് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫീക്ക പ്രേമിയായിട്ടാണ്. എട്ടാം വയസ്സിൽ അമച്വർ ടീമായ ആൻഡോറീന്യക്ക് വേണ്ടി കളിച്ചു. 1995ൽ നാസിയോണാലിൽ ചേർന്നു. അവിടെ കപ്പ് ജയിച്ചതിനെ തുടർന്ന് സ്പ്പോറ്ട്ടിങിലേക്ക് മൂന്ന് ദിവസത്തേക്ക് പോയ റോണോവിന് അവർ കരാറ് കൊടുത്തു.

[തിരുത്തുക] സ്പ്പോർട്ടിങ്ങ് സി. പി.

റൊണാൾഡോ സ്പോർട്ടിങ്ങിലെ മറ്റ് യുവ താരങളോടൊപ്പം സ്പോർട്ടിങ്ങിന്റെ യൂത്ത് അക്കാദമിയായ ആൽകൊചെറ്റിൽ പരിശീലനം തുടങ്ങി. സ്പോർട്ടിങ്ങിലെ അണ്ടർ-16, അണ്ടർ-17, അണ്ടർ-18, ബി-ടീം, പിന്നെ ഫസ്റ്റ് ടീം എന്നിവയിൽ ഒരേ സീസണിൽ കളിച്ച ഒരേ ഒരു കളിക്കാരനാണ് റൊണാൾഡോ. സ്പോർട്ടിങ്ങിനു വേണ്ടിയുള്ള തന്റെ ആദ്യ കളിയിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ ശ്രദ്ധേയനായി.

പതിനഞ്ചാം വയസ്സിൽ “റേസിങ് ഹാർട്ട്” എന്ന സ്ഥിതി പിടിപെട്ട റൊണാൾഡോവിനെ അമ്മയുടെ അനുമതിയോടെ സ്പോർട്ടിങ്ങ് അധികൃതർ ആശുപത്രിയിൽ ചേർത്തു. അവിടെ ലേസർ ഉപയോഗിച്ച് ഓപറേഷൻ നടത്തിയതിനു കുറച്ച് ദിവസങൾകുള്ളിൽ റോണോ പരിശീലനം വീണ്ടും തുടങ്ങി.

റൊണാൾഡോവിന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് അന്നത്തെ ലിവർപൂൾ മാനേജറായിരുന്ന ജെറാർഡ് ഹൂളിയർ ആയിരുന്നു. പക്ഷേ ലിവർപൂൾ അന്ന് റൊണാൾഡോവിനെ തങ്ങളുടെ ടീമിൽ ചേർത്തില്ല. റൊണാൾഡോവിന് തീരേ ചെറുപ്പമാണെന്നും കഴിവ് വളർത്തിയെടുക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നുമായിരുന്നു അവർ കാരണം പറഞത്. പക്ഷേ 2003ൽ എസ്റ്റാഡിയോ ജോസേ അല്വലാദെ എന്ന ലിസ്ബണിലെ കളിക്കളത്തിന്റെ ഉദ്ഘാടന മത്സരത്തിൽ സ്പ്പോർട്ടിങ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തോല്പിച്ചപ്പോൾ റൊണാൾഡോവിന്റെ കഴിവ് കണ്ട മാഞ്ചെസ്റ്റർ താരങ്ങൾ തങ്ങളുടെ മാനേജറായ സർ അലക്സ് ഫെർഗ്ഗുസ്സന്റെ ശ്രദ്ധ റോണോവിലേക്ക് തിരിച്ചുവിട്ടു.

[തിരുത്തുക] മാഞ്ചെസ്റ്റർ യുണൈറ്റഡ്

[തിരുത്തുക] 2003 - 2005

2002-2003 സീസണു ശേഷം റൊണാൾഡോ £12.24 മില്ല്യൺ എന്ന തുകക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒപ്പ് വെച്ചു. ഇതോടെ മാഞ്ചെസ്റ്ററിൽ വരുന്ന ആദ്യത്തെ പോർച്ചുഗീസ് താരമായി റൊണാൾഡൊ. ചുവന്ന ചെകുത്താനായി മാറിയ ശേഷം റൊണാൾഡോ മാനേജറോട് ജേഴ്സി നംബർ 28 ആവശ്യപ്പെട്ടു (റൊണാൾഡോ സ്പ്പോർട്ടിങ്ങിൽ കളിച്ചത് ഈ നംബറിലായിരുന്നു). ഇതിനു കാരണം ജേഴ്സി നംബർ 7 അണിയുന്ന കളിക്കാരന്റെ മേൽ ഒരുപാട് പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച് യുണൈറ്റഡിൽ. ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കാന്റൊണാ, ഡേവിഡ് ബെക്കാം, തുടങ്ങിയ യുണൈറ്റഡ് നംബർ 7 കളിക്കാരുടെ പ്രകടനങ്ങൾ കണ്ട് ശീലിച്ച ആരാധകർ അടുത്ത കളിക്കാരനിൽ നിന്നും അതേ നിലവാരത്തിലുള്ള പ്രകടനങ്ങൾ പ്രതീക്ഷിക്കും. റൊണാൾഡോ തന്നെ പറഞ്ഞിട്ടുണ്ട്; “ഞാൻ മാഞ്ചെസ്റ്ററിൽ ചേർന്ന ശേഷം മാനേജർ എന്നോട് ചോദിച്ചു, എനിക്ക് ഏത് ജേഴ്സി നംബർ വേണമെന്ന്. ഞാൻ 28 ആവശ്യപ്പെട്ടു. പക്ഷേ, അദ്ധേഹം പറഞ്ഞു, ‘അല്ല, നീ നംബർ 7 തന്നെ അണിയും’. ആ പ്രശസ്ത ജേഴ്സി എനിക്ക് കൂടുതൽ പ്രചോദനം നൽകി. പ്രതീക്ഷകളിലേക്കുയരാൻ അതെന്നെ നിർബ്ബന്ധിച്ചു.”

റൊണാൾഡോ യുണൈറ്റഡിനു വേണ്ടി ആദ്യമായി കളിക്കളതിൽ ഇറങ്ങിയത് ബോൾട്ടൺ വാൻഡറേഴ്സിനെതിരെ 4-0ത്തിന് യുണൈറ്റഡ് ജയിച്ച കളിയിൽ 60-ആം മിനിറ്റിൽ പകരക്കാരനായിട്ടാണ്. യുണൈറ്റഡിലെ തന്റെ ആദ്യ ഗോൾ നേടിയത് പോർട്സ്മൌത്തിനെതിരെ ഒരു ഫ്രീകിക്കിലൂടെയാണ്. ആ കളി യുണൈറ്റഡ് 3-0ത്തിന് ജയിച്ചു. റൊണാൾഡോ തന്നെയാണ് ചുവന്ന ചെകുത്താന്മാരുടെ ആയിരാമത്തെ ഗോൾ നേടിയത് - 2005 ഒക്ടോബർ 29-ആം തീയ്യതി മിഡിൽ‌സ്ബ്രോവിനോട് തോറ്റ കളിയിൽ. ആ സീസണിൽ റൊണാൾഡോ ആകെ മൊത്തം 10 ഗോളുകൾ നേടി. 2005ൽ ആരാധകർ റൊണാൾഡോവിനെ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞെടുത്തു.

[തിരുത്തുക] 2006 - 2007

2006 നവംബർ, ഡിസംബർ മാസങ്ങളിൽ തുടർച്ച്യായി രണ്ട് തവണ റൊണാൾഡോ ബാർക്ലേസ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞെടുക്കപ്പെട്ടു. ആറു കളികളിൽ നിന്നും ഏഴ് ഗോളുകൾ നേടിയാണ് റൊണാൾഡോ ഈ ബഹുമതികൾക്ക് അർഹനായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇങ്ങനെ തുടർച്ചയായി രണ്ട് തവണ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് റൊണാൾഡോ. ഡെന്നിസ് ബെർകാം‌പ്, റോബി ഫൌളർ, എന്നീ കളിക്കാരാണ് റൊണാൾഡോവിന് മുമ്പ് ഈ നേട്ടം കൈവരിച്ച കളിക്കാർ. മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോ യുണൈറ്റഡിലെ തന്റെ അമ്പതാമത്തെ ഗോൾ നേടി. അതേ സീസണിൽ തന്നെ യുണൈറ്റഡ് നാലു വർഷങ്ങൾക്കു ശേഷം തങ്ങളുടെ ആദ്യത്തെ പ്രീമിയർഷിപ്പ് കിരീടം നേടി. തുടർച്ചയായ രണ്ടാം തവണയും റൊണാൾഡോ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

മാർച്ച് 2007ൽ സ്പാനിഷ് ക്ലബ്ബായ റിയൽ മാഡ്രിഡ് റൊണാൾഡോവിനെ സാന്റിയാഗോ ബെർണബാവോയിലേക്ക് (റിയലിന്റെ കളിക്കളം) കൊണ്ടുപോകാൻ €80 മില്ല്യൺ വരെ കൊടുക്കാൻ തയ്യാറാണെന്ന വാർത്ത പരന്നു. പക്ഷേ, റൊണാൾഡോ യുണൈറ്റഡുമായി അഞ്ച് വർഷത്തെ കരാർ ഒപ്പു വെച്ചു - ആഴ്ച്ചയിൽ £120,000 എന്ന ശമ്പള തുകക്ക്. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഒരു കളിക്കാരന് ലഭിച്ച ഏറ്റവും കൂടുതൽ ശമ്പളമാണിത്.


[തിരുത്തുക] അവലംബം

  1. Lewis, Tim (2008-06-08). "He's got the world at his feet". The Observer. http://www.guardian.co.uk/football/2008/jun/08/manchesterunited.portugal?gusrc=rss&feed=football, ശേഖരിച്ചത്: 2008-11-05. 
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ