കൊറാസൺ അക്വിനൊ
| Corazon C. Aquino | |
Corazon Aquino during a ceremony honoring the United States Air Force |
|
|
|
|
| പദവിയിൽ February 25, 1986 – June 30, 1992 |
|
| പ്രധാനമന്ത്രി | Salvador Laurel |
|---|---|
| വൈസ് പ്രസിഡണ്ട് | Salvador Laurel |
| മുൻഗാമി | Ferdinand Marcos |
| പിൻഗാമി | Fidel V. Ramos |
|
|
|
| ജനനം | 1933 ജനുവരി 25 Paniqui, Tarlac, Philippines |
| മരണം | 2009 ഓഗസ്റ്റ് 1 (പ്രായം 76) Makati, Metro Manila, Philippines |
| രാഷ്ടീയകക്ഷി | Liberal Party UNIDO PDP-Laban |
| ജീവിതപങ്കാളി(കൾ) | അക്വിനോ ബനീഞ്ഞോ സെമിയോൺ (1954-1983) |
| കുട്ടികൾ | Ma. Elena Aquino-Cruz Aurora Corazon Aquino-Abellada Benigno S. Aquino III Victoria Elisa Aquino-Dee Kristina Bernadette Aquino-Yap |
| ബിരുദം | College of Mount Saint Vincent, New York Far Eastern University |
| വൈദഗ്ദ്ധ്യം | Housewife |
| മതം | Roman Catholicism |
| ഒപ്പ് | |
ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കൊറാസൺ അക്വിനൊ Maria Corazon Sumulong Cojuangco-Aquino (1933 ജനുവരി 25, – 2009 ഓഗസ്റ്റ് 1, ). 1986-ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽവന്ന അവർ, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടാർലാക് പ്രവിശ്യയിൽ 1933 ജനുവരി 25-ന് കൊറാസൺ ജനിച്ചു. ന്യൂയോർക്കിലെ സെന്റ് വിൻസെന്റ് കോളജിൽ നിന്ന് ബിരുദം നേടിയശേഷം രാഷ്ട്രീയ പ്രവർത്തകനായ ബെനീഞ്ഞോ അക്വിനൊയെ വിവാഹം ചെയ്തു. 1972-ൽ പ്രസിഡന്റ് മർകോസ് പ്രഖ്യാപിച്ച സൈനികനിയമപ്രകാരം ബെനീഞ്ഞോ അക്വിനൊ തടവിലായതിനെത്തുടർന്ന് കൊറാസൺ രാഷ്ട്രീയത്തിൽ സജീവമായി. 1983- ഓഗസ്റ്റ് 21-ന് ബെനീഞ്ഞോ അക്വിനൊയെ മനിലയിൽ വച്ച് പട്ടാളക്കാർ കൊലപ്പെടുത്തിയപ്പോൾ മർകോസിനെതിരെ കൊറാസൺ റാലികൾ സംഘടിപ്പിക്കുകയും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1986-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മർകോസിന്റെ പാർട്ടിയായ നാഷണൽ അസംബ്ളിയെ പുറത്താക്കി രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ പ്രതിഷേധത്തിനിടയിലും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോയ കൊറാസൺ 1992 ജൂൺ 30-ന് പദവി ഒഴിഞ്ഞു. കോളൺ കാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അവർ 2009 ഓഗസ്റ്റ് 1-ന് അന്തരിച്ചു. അവരുടെ പുത്രനായ ബെനിഗ്നോ അക്ക്വിനോ III2010 ജൂൺ 30-ന് ഫിലിപ്പീൻസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്വിനൊ, കൊറാസൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |