കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഉർദു അധ്യാപകരുടെ സംഘടനയാണ് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ.). 1972 ലാണ് ഈ സംഘടന രൂപീകൃതമായത്. കേരള സംസ്ഥാനത്തിലെ ഉർദു അധ്യാപകരുടെ ഏക സംഘടനയാണിത്. സംസ്ഥാന, റവന്യൂ ജില്ലാ, വിദ്യാഭാസ ജില്ല, ഉപജില്ലാ തലങ്ങളിൽ ഈ സംഘടനയുടെ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.ഡോ:കെപി ഷംസുദ്ദീൻ തിരൂർക്കാട് ആണ് ഈ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് . രണ്ടു വർഷമാണ് സംസ്ഥാന കമ്മിറ്റിയുടെ കാലദൈർഘ്യം. ഉർദു അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഉർദു അധ്യാപക ശാക്തീകരണം, ഉർദു അധ്യാപന-വിദ്യഭ്യാസ മേഖലയിലെ നൂതന പ്രവണതകളെ പറ്റി അധ്യാപകർക്ക് അവഗാഹം നൽകുക, ഉർദു ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഈ സംഘടനയുടെ ലക്ഷ്യങ്ങളിൽ ചിലതാണ്.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

സംസ്ഥാന സമ്മേളനം[തിരുത്തുക]

വർഷത്തിലൊരിക്കൽ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കാറുണ്ട്. വിവിധ വർഷങ്ങളിൽ നടന്ന സംസ്ഥാന സമ്മേളനങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നത് പ്രകാരമാണ്.

  • 2017 ഫെബ്രുവരി 22, 23, 24, 25 വടകര[2]
  • 2016 ഫെബ്രുവരി 19, 20 - ഗുരുവായൂർ
  • 2015 ഫെബ്രുവരി 19, 20, 21 - കൊല്ലം[3]
  • 2014 - കണ്ണൂർ
  • 2013 - തിരൂർ
  • 2012 - കോഴിക്കോട്
  • 2011 - പെരിന്തൽമണ്ണ

നേതൃത്വ പരിശീലന ക്യാമ്പ്[തിരുത്തുക]

വർഷത്തിൽ ഒന്നോ രണ്ടോ തവണ സംഘടനയുടെ ഭാരവാഹികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. ഇത്തരം ക്യാമ്പുകളിൽ സാധാരണയായി നേതൃപാടവം, ഭാഷാ അഭിരുചി, അധ്യാപന പരിശീലനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു.

അക്കാദമിക് കൗൺസിൽ[തിരുത്തുക]

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷന്റെ കീഴിൽ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കാൻ അക്കാദമിക് കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളിൽ ഉർദു ഭാഷാ അഭിരുചി വർധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി അക്കാദമിക് കൗൺസിലിന്റെ കീഴിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഉർദു ടാലന്റ് പരീക്ഷ സംഘടിപ്പിക്കാറുണ്ട്.[4] [5]

അവലംബം[തിരുത്തുക]

  1. http://kuta-kannur.blogspot.in/p/about-us.html
  2. http://suprabhaatham.com/കെ-യു-ടി-എ-സംസ്ഥാന-സമ്മേളന/
  3. http://archives.mathrubhumi.com/kollam/news/3432992-local_news-Kollam-കൊല്ലം.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mathrubhumi.com/amp/kasaragod/malayalam-news/kasargode-1.1691235[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.valanchery.in/jaleel-speaks-at-urdu-talent-meet/