കെ. കൃഷ്ണസ്വാമി റാവു
| കാഞ്ചി കൃഷ്ണസ്വാമി റാവു സി.ഐ.ഇ. | |
കൃഷ്ണസ്വാമി റാവുവിന്റെ ചിത്രം |
|
|
|
|
| പദവിയിൽ 1898–1904 |
|
| രാജാവ് | മൂലം തിരുനാൾ |
|---|---|
| മുൻഗാമി | എസ്. ശങ്കറസൂബ്ബയ്യർ |
| പിൻഗാമി | വി.പി. മാധവറാവു |
|
|
|
| ജനനം | 1845 |
| മരണം | 1923 |
| തൊഴിൽ | സിവിൽ സർവന്റ്, ഭരണകർത്താവ് |
| വൈദഗ്ദ്ധ്യം | പൊതുപ്രവർത്തകൻ |
| മതം | ഹിന്ദു |
ഇൻഡ്യൻ സിവിൽ സർവന്റ്, ന്യായാധിപൻ, ഭരണകർത്താവ് എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ദിവാൻ ബഹാദൂർ കാഞ്ചി കൃഷ്ണസ്വാമി റാവു സി.ഐ.ഇ. (1845–1923) 1898 മുതൽ 1904 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു.
ഉള്ളടക്കം |
ആദ്യകാലജീവിതവും വിദ്യാഭ്യാസവും [തിരുത്തുക]
1845 സെപ്റ്റംബറിൽ സേലത്താണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ കാഞ്ചി വെങ്കട്ട റാവു ജില്ലാ കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാറായിരുന്നു. 16-ആം വയസ്സിൽ മട്രിക്കുലേഷൻ പൂർത്തിയായതോടെ ഇദ്ദേഹം സർക്കാർ സർവ്വിസിൽ പ്രവേശിച്ചു.
ഔദ്യോഗിക ജീവിതം [തിരുത്തുക]
നെല്ലൂർ ജില്ലാ കോടതിയിലെ രേഖകളുടെ സൂക്ഷിപ്പുകാരനായി 1864 ഒക്റ്റോബറിലാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. 20 രൂപയായിരുന്നു ശമ്പളം. 1867-ൽ ഇദ്ദേഹത്തിന് ശിരസ്തദാറായി ജോലിക്കയറ്റം ലഭിച്ചു. 1870 ജൂലൈ മാസത്തിൽ ഇദ്ദേഹം ജില്ലാ മുനിസിഫായി. 1883-ൽ കോകനാടയിലെ സബ് ജഡ്ജായി ഇദ്ദേഹം നിയമിതനായി. 1894 മേയ് മാസത്തിൽ ഇദ്ദേഹത്തെ മഹാരാജാവ് തിരുവിതാംകൂറിലെ ചീഫ് ജസ്റ്റിസായി നിയമിച്ചു. 1898-ൽ ദിവാനായി നിയമിക്കപ്പെടും വരെ ഇദ്ദേഹം ചീഫ് ജസ്റ്റിസായി തുടർന്നു.
മരണം [തിരുത്തുക]
1923-ലാണ് കൃഷ്ണസ്വാമി റാവു മരിച്ചത്.[1]
കുറിപ്പുകൾ [തിരുത്തുക]
- ↑ The Indian review, Volume 24. G. A. Natesan. 1923.
അവലംബം [തിരുത്തുക]
- വി. നാഗം അയ്യ. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, വോളിയം I. pp. 642–643.
| Persondata | |
|---|---|
| NAME | Rao, K. Krishnaswamy |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 1845 |
| PLACE OF BIRTH | |
| DATE OF DEATH | 1923 |
| PLACE OF DEATH | |
[[Category:]]