കെ.പി. കുഞ്ഞമ്മദ് കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ കുറ്റ്യാടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1], [2] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗിലെ പാറക്കൽ അബ്ദുള്ളയെ 333 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി നിയമസഭയിലേക്ക് എത്തിയത്[3].

K P Kunjahammed Kutty

വ്യക്തി ജീവിതം[തിരുത്തുക]

കുറ്റ്യാടി വയനാട് റോഡിൽ കെ പി ഹൗസിൽ മൊയ്തു–-മറിയം ദമ്പതികളുടെ മകനായി 1952ൽ ജനനം. കുറ്റ്യാടി എംഐ യുപി സ്‌കൂൾ‌, വട്ടോളി നാഷണൽ ഹൈസ്‌കൂൾ (1969), എസ്എസ്എംഒടിഎസ് തിരൂരങ്ങാടി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം[4], ടിടിസി ബിരുദധാരിയാണ് (1969-71)[5]. കുറ്റ്യാടി എഐയുപി സ്കൂൾ റിട്ട.അധ്യാപകനാണ്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഡിവൈഎഫ്ഐയുടെ ആദ്യകാല രൂപമായ കെഎസ്‌വൈഎഫിലൂടെയാണ്‌ രാഷ്‌ട്രീയത്തിൽ സജീവമായത്‌. 1986 ലെ മന്ത്രിമാരെ തെരുവിൽ തടയൽ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ജാനകിക്കാട് സമരം, പശുക്കടവ് വന സംരക്ഷണ സമരം, കാവിലുംപാറ ചീതെത്തുംകുളം വന സംരക്ഷണ സമരം, മരുതോങ്കര സെൻട്രൽ മുക്ക് കൈവശക്കാരുടെ സമരം എന്നിവക്ക് നേതൃത്വം നൽകിയതോടെ ജില്ലയിലെ സംഘടനാ രംഗത്ത് സജീവമായി.

വഹിച്ച സ്ഥാനങ്ങൾ[തിരുത്തുക]

  • കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്‌ (1988–-1995)
  • കുറ്റ്യാടി പഞ്ചായത്ത് അംഗം (1995–-2000),
  • ജില്ലാ പഞ്ചായത്തംഗം (2000–- 2005)
  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (2005–-2010)‌[6]

രാഷ്ട്രീയ പദവികൾ[തിരുത്തുക]

  • ആദ്യകാല അധ്യാപക സംഘടനയായ കെപിടിയുവിന്റെ സബ്‌ ജില്ലാ ഭാരവാഹി,
  • ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌
  • സുരക്ഷാ പെയിൻ ആൻഡ്‌‌ പാലിയേറ്റീവ് ജില്ലാ ചെയർമാൻ
  • കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം,
  • കർഷക സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌
  • സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം [7]
  • സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം [8]

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  2. https://niyamasabha.nic.in/index.php/content/member_homepage/2383
  3. https://www.news18.com/assembly-elections-2021/kerala/k-p-kunhammed-kutti-master-kuttiadi-candidate-s11a021c001/
  4. https://www.deshabhimani.com/news/kerala/news-kozhikodekerala-16-03-2021/930760
  5. https://myneta.info/Kerala2021/candidate.php?candidate_id=388
  6. https://www.mathrubhumi.com/news/kerala/cpim-to-decide-action-against-kp-kunhammed-kutty-on-election-protest-1.5797639
  7. https://www.doolnews.com/cpi-m-action-against-kuttyadi-mla-kp-kunhammad-kutty-appeal444.html
  8. https://www.asianetnews.com/kerala-news/k-p-kunhammad-kutty-to-contest-as-cpim-candidate-in-kuttiyadi-qq0lpw