കെ.ടി.എം.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ടി.എം.
KTM Sportmotorcycle AG
തരം corporation
സ്ഥാപിക്കപ്പെട്ടത് 1934
സ്ഥാപകൻ Hans Trunkenpolz
ആസ്ഥാനം Mattighofen, Austria
വ്യവസായം മോട്ടോർ സൈക്കിൾ
Parent KTM Power Sports AG
Subsidiaries Husaberg
WP Suspension
വെബ്‌സൈറ്റ് www.ktm.com

കെ.ടി.എം. സ്പോർട്സ് മോട്ടോർസൈക്കിൾ എജി ഒരു ഓസ്ട്രിയൻ ‍മോട്ടോർ സൈക്കിൾ, സൈക്കിൾ, മോപ്പഡ് നിർമ്മാതാക്കളാണ്. എഞ്ചിനീയറായ ഹാൻസ് ട്രങ്കെൻപോൾസ്[1] 1934-ൽ മാറ്റിഗോഫൻ എന്ന സ്ഥലത്താണ് കമ്പനി സ്ഥാപിച്ചത്. 1954 മുതൽ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിത്തുടങ്ങി. ഓഫ്റോഡ് ബൈക്കുകളാണ് കെ.ടി.എമ്മിൻറെ പ്രത്യേകതയെങ്കിലും സമീപവർഷങ്ങളിൽ ഇവ റോഡ് ബൈക്കുകളും ഇറക്കിത്തുടങ്ങി.

[തിരുത്തുക] ചരിത്രം

KTM Duke 620, KTM's first stock supermoto bike
KTM 990 SuperDuke, Circuit Carole

എഞ്ചിനീയറായ ഹാൻസ് ട്രങ്കെൻപോൾസ്[1] 1934-ൽ മാറ്റിഗോഫൻ എന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ആദ്യം ഇതൊരു ഇരുമ്പ് പണിശാലയായിരുന്നു. 1953 വരെ ഈ കമ്പനി മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയിരുന്നില്ല. ശേഷം, വെറും 20 പണിക്കാർ, ദിവസവും മൂന്ന് മോട്ടോർസൈക്കിൾ എന്ന തോതിൽ ഉണ്ടാക്കിയിരുന്നു. 1955 ൽ, വ്യവസായി ഏർൺസ്റ്റ് ക്രോന്രിഫ് കമ്പനിയുടെ ഓഹരികൾ വാങ്ങി. ശേഷം നാമം Kronreif & Trunkenpolz Mattighofen എന്നാക്കി. ഹാൻസ് 1962 ൽ ഹൃദയാഘാതം മൂലം മരിച്ച ശേഷം, മകനായ എറിക്ക് കമ്പനിയുടെ സ്ഥാനമേറ്റു.[2] തുടക്കത്തിൽ മോട്ടോർ സൈക്കിളിന്റെ എല്ലാ ഭാഗങ്ങളും ഈ കമ്പനിതന്നെയാണ് നിർമ്മിച്ചിരുന്നത്.

[തിരുത്തുക] അവലംബം

  1. 1.0 1.1 "KTM: Company History". ktm.com. http://www.ktm.com/History.101.15.html, ശേഖരിച്ചത്: 2007-01-14. 
  2. Kariya, Mark (July 2002). "From rags to riches: How KTM emerged from near-death to become a powerhouse in the sport". Dirt Rider: 89. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കെ.ടി.എം.&oldid=1157999" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ