മോട്ടോർ സൈക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോട്ടോർ സൈക്കിളിൽ രണ്ടുപേർ സവാരി ചെയ്യുന്നു

എഞ്ചിന്റെ സഹായത്തോടെ ഓടുന്ന ഇരുചക്രവാഹനമാണ് മോട്ടോർ സൈക്കിൾ. ഇത് മോട്ടോർ ബൈസിക്കിൾ, മോട്ടോർ ബൈക്ക്, സൈക്കിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. മോട്ടോർ സൈക്കിൾ അവയുടെ ഉപയോഗരീതിക്കനുസരിച്ച് പല രീതിയിൽ നിർമ്മിച്ചിരിക്കുന്നു. ചില മോട്ടോർ സൈക്കിളുകൾ ദൂരയാത്രക്ക് ഉതകുന്നതാണെങ്കിൽ ചിലത് തിരക്കുപിടിച്ച റോഡുകൾ താണ്ടാൻ സഹായിക്കുന്നവയാണ്. മത്സരാവശ്യങ്ങൾക്കായും പലയിനം മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും മോട്ടോർ സൈക്കിളുകളുടെ വിലക്കുറവ് കണക്കിലെടുത്ത് ധാരാളം പേർ അവ യാത്രകൾക്കായി ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മോട്ടോർ_സൈക്കിൾ&oldid=2276303" എന്ന താളിൽനിന്ന് ശേഖരിച്ചത്