കുളവാഴ
| Common Water Hyacinth | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Commelinales |
| കുടുംബം: | Pontederiaceae |
| ജനുസ്സ്: | Eichhornia |
| വർഗ്ഗം: | E. crassipes |
| ശാസ്ത്രീയ നാമം | |
| Eichhornia crassipes (Mart.) Solms |
|
ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ് കുളവാഴ. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കരിംകൂള എന്നും പേരുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്ത് ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം.
ഉള്ളടക്കം |
ദൂഷ്യങ്ങൾ [തിരുത്തുക]
കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷിക്കാർ ഇതിനെ കളയുടെ ഗണത്തിൽ പെടുത്തിക്കാണുന്നു. വളരെ വേഗം വളർന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്. സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ തടസ്സപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.[1]