കുര്യനാട് ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുര്യനാട് ചന്ദ്രൻ
അറിയപ്പെടുന്ന കൃതി
മാന്ത്രികച്ചെപ്പ് (നാടകം)

നാടകകൃത്ത്, സംവിധായകൻ, സമിതി സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കലാകാരനാണ് കുര്യനാട് ചന്ദ്രൻ. കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം 2020 ൽ ലഭിച്ചു. 39 വർഷത്തെ പ്രൊഫഷനൽ നാടക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ കുര്യനാട് ജനിച്ചു. 1982ൽ നാടകങ്ങൾക്കു വേദിയൊരുക്കി നൽകി പ്രഫഷനൽ നാടക രംഗത്തെത്തിയ ചന്ദ്രൻ 1998ൽ കൂത്താട്ടുകുളം കേന്ദ്രമായി 'അങ്കമാലി അമൃത' എന്ന പേരിൽ പ്രഫഷനൽ നാടകസമിതി തുടങ്ങി. ആദ്യ 2 വർഷം മറ്റുള്ളവർ രചിച്ച നാടകങ്ങൾ വേദികളിൽ അവതരിപ്പിച്ചു.[1]

2000ൽ കുര്യനാട് ചന്ദ്രൻ എഴുതിയ 'മാന്ത്രികച്ചെപ്പ്' 2 സീസണിലായി 450 വേദികളിൽ അവതരിപ്പിച്ചു. ഇടവിട്ട് 8 വർഷങ്ങളിലായി 1072 വേദികളും ഈ നാടകം പിന്നിട്ടു. 10 സമിതികൾ പങ്കെടുത്ത നാടക മത്സരത്തിൽ 'മാന്ത്രികച്ചെപ്പി'ന് മികച്ച നാടകം, നാടകകൃത്ത്, ഹാസ്യനടൻ, നടി പുരസ്കാരങ്ങൾ ലഭിച്ചു. 'ആകാശദൂത്', 'മാനസക്കൊട്ടാരം', 'അക്ഷരമന്ത്രം', 'കാട്ടുപ്രമാണി', 'ഈ വീടും സ്ഥലവും വിൽപനയ്ക്ക്', 'സാമൂഹ്യപാഠം', 'ക്വട്ടേഷൻ ക്ഷണിക്കുന്നു', 'സ്നേഹ കൂടാരം', 'ജീവിതപാതയിൽ ഒരു മുന്നറിയിപ്പ്' എന്നീ നാടകങ്ങളും രചിച്ച കുര്യനാട് ചന്ദ്രൻ 2 നാടകങ്ങൾ സംവിധാനം ചെയ്തു. 'മാനസക്കൊട്ടാരം', 'അക്ഷരമന്ത്രം' എന്നീ നാടകങ്ങളും ചന്ദ്രനു മികച്ച നാടകകൃത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തു. കൂത്താട്ടുകുളത്ത് കിഴകൊമ്പ് ചെള്ളയ്ക്കപ്പടിയിലാണ് ഇപ്പോൾ താമസം.

ഭാര്യ: തങ്കമ്മ. മക്കൾ: അനുമോൾ, ബിനു, സിനു

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം 2020[2]

[3]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/district-news/ernakulam/2021/02/07/ernakulam-chandran-honoured-with-sangeetha-nadaka-academy-gurupooja-award.html
  2. "കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; പിരപ്പൻകോടിനും…". ദേശാഭിമാനി. 6 February 2020. Archived from the original on 2021-02-08. Retrieved 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാധ്യമം. 6 February 2020. Archived from the original on 2021-02-08. Retrieved 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കുര്യനാട്_ചന്ദ്രൻ&oldid=3970373" എന്ന താളിൽനിന്ന് ശേഖരിച്ചത്