കുമ്പ്രെസ് ഡെൽ അജുസ്കോ ദേശീയോദ്യാനം

Coordinates: 19°12′54″N 99°15′23″W / 19.21512°N 99.25639°W / 19.21512; -99.25639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cumbres del Ajusco National Park
Map showing the location of Cumbres del Ajusco National Park
Map showing the location of Cumbres del Ajusco National Park
LocationTlalpan / Magdalena Contreras, Mexico City, Mexico
Coordinates19°12′54″N 99°15′23″W / 19.21512°N 99.25639°W / 19.21512; -99.25639
Area920 hectares (2,300 acres)
EstablishedMay 23, 1936 [1]
Governing bodySecretariat of the Environment and Natural Resources

കുമ്പ്രെസ് ഡെൽ അജുസ്കോ ദേശീയോദ്യാനം മെക്സിക്കോയിലെ മെക്സിക്കോ സിറ്റിക്ക് സമീപമുള്ള നിരവധി ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. അജുസ്കോ അതിൻറെ അത്യൂന്നതിയുടെ പേരിൽ പ്രശസ്തമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,900 മീറ്റർ (12,795 അടി) ഉയരത്തിലേക്ക് ഉയർന്നു നിൽക്കുന്ന അജസ്കോ, മെക്സിക്കോയുടെ ഏത് ഭാഗത്തുനിന്നും ദൃശ്യമാണ്. പൈൻ, ഓക്ക് വനങ്ങളും ഉയർന്ന പർവത മേഖലയിലെ പുൽമേടുകളും ഇവിടുത്തെ പ്രത്യേകതയാണ്. കുമ്പ്രെസ് ഡെൽ അജുസ്കോയുടെ അർത്ഥം "വാട്ടേർഡ് ഗ്രോവ് പീക്സ്" എന്നാണ്. അനുയോജ്യമായി നിലയിലുള്ള ഈർപ്പവും കാലാവസ്ഥയും മറ്റും കാരണമായി തഴച്ചുവളരുന്ന പച്ചപ്പുള്ള വനങ്ങളും ധാരാളം പൂക്കളും നിറഞ്ഞതാണ് ഈ പ്രദേശം. ബാൽസാസ്, ലെർമ എന്നീ നദികൾ, കുമ്പ്രെസ് ഡെസ് അജുസ്കോയുടെ ഹൃദയഭാഗത്തുനിന്ന് ഉത്ഭവിക്കുന്നു.

ഈ ശ്രേണി മെക്സിക്കൻ ഫെഡറൽ ഡിസ്ട്രിക്റ്റിന്റെ ഏകദേശം പകുതിയോളം വരുന്നതും, ബാക്കിയുള്ളത് മെക്സിക്കോ സിറ്റിയുമാണ്. ഈ പ്രദേശം ആവാസവ്യവസ്ഥാ സംരക്ഷണത്തിന്റെ ആണിക്കാല്ലും, കൂടാതെ പ്രാദേശിക ജീവജാലങ്ങൾക്കിടയിൽ പ്രധാന്യമർഹിക്കുന്നതുമാണ്. മെക്സിക്കോ നഗരത്തിന്റെ നഗരവൽക്കരണം ദേശീയോദ്യാനത്തിലെ ആവാസ വ്യവസ്ഥകളുടെയും ജൈവവ സമൂഹത്തിൻറേയും സംരക്ഷണത്തിൽ നിരവധി പാരിസ്ഥിതിക ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "19-05-1947 PARQUE NACIONAL "CUMBRES DEL AJUSCO" MODIFICACION DE LINDEROS" (PDF). Archived from the original (PDF) on 2006-05-26. Retrieved 2006-05-26.