കുണാൽ കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുണാൽ കപൂർ
Kunal Kapoor.jpg
സജീവം 2004-ഇതുവരെ

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് കുണാൽ കപൂർ (ഹിന്ദി: कुणाल कपूर, (ജനനം: ഒക്ടോബർ 18, 1975).

അഭിനയ ജീവിതം[തിരുത്തുക]

ആദ്യകാലങ്ങളിൽ സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് കുണാൽ അഭിനയം തുടങ്ങിയത്. നടനായ നസറുദ്ദീൻ ഷാ നടത്തുന്ന നാടക ട്രൂപ്പിലാ‍ണ് ആദ്യമായി അഭിനയിച്ചത്.[1] ബോളിവുഡിലേക്ക് വരവ് ഒരു സഹസംവിധായകനായിട്ടയിരുന്നു.[1] പിന്നീട് അഭിനയത്തിലേക്ക് കടന്നു. ശ്രദ്ധേയമായ ഒരു ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2006 ലെ രംഗ് ദേ ബസന്തി എന്ന ചിത്രത്തിലാണ്. ഇത് ഒരു വിജയ ചിത്രമായിരുന്നു. അമീർഖാൻ നായക വേഷത്തിൽ അഭിനയിച്ച ഈ ചിത്രം ഓസ്കാർ നാമനിർദ്ദേശവുംനേടിയിരുന്നു.[2] ഇതിലെ കുണാൽ കപൂറിന്റെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരത്തിന്റെ നാമനിർദ്ദേശവും ലഭിച്ചിരുന്നു. 2007 - 2008 ൽ ചില മുൻ നിര ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. അഭിനയം കൂടാതെ ഡബ്ബിംഗിലും കുണാൽ ശ്രദ്ധ പതിപിച്ചിട്ടുണ്ട്.[3]

2008-2009 ൽ കുണാൽ ചില മുൻ നിര വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Paitandy, Priyadarshini (2008-06-07). "Cool Kunal". The Hindu. ശേഖരിച്ചത് 2008-10-06. 
  2. "`Rang De Basanti' loses at BAFTA awards". The Hindu. 2007-02-13. ശേഖരിച്ചത് 2008-10-06. 
  3. Reddy, Sujata (2008-08-04). "Ramayana returns". Hindustan Times. ശേഖരിച്ചത് 2008-10-06. 
  4. "Tales from Kunal’s script". Times of India. 2008-06-17. ശേഖരിച്ചത് 2008-10-06. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കുണാൽ_കപൂർ&oldid=1764844" എന്ന താളിൽനിന്നു ശേഖരിച്ചത്