കുടമാളൂർ കരുണാകരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടമാളൂർ കരുണാകരൻ നായർ
ജനനം1916
മരണം2000
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, കഥകളി കലാകാരൻ
അറിയപ്പെടുന്നത്സ്ത്രീ മിനുക്ക്

സ്ത്രീവേഷത്തിലും കുചേലൻ നാരദൻ എന്നിങ്ങനെയുള്ള മിനുക്ക് വേഷങ്ങളിലും കേമനായിരുന്നു കേൾവികേട്ട കഥകളി നടൻ കലാമണ്ഡലം കുടമാളൂർ കരുണാകരൻ നായർ(ജനനം: നവംബർ 30, 1916; മരണം:ഒക്ടോബർ 17, 2000).[1][2] ഉർവ്വശി, ലളിത, മോഹിനി, ദമയന്തി, സൈരന്ധ്രി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും കുടമാളൂർ കരുണാകരൻ നായർ തിളങ്ങിയിരുന്നു.[3]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ കുടമാളൂർ എന്ന ഗ്രാമത്തിൽ 1916 നവംബറിലായിരുന്നു കുടമാളൂർ കരുണാകരൻ നായരുടെ ജനനം.[4] ഏറ്റുമാനൂർ വാസുദേവൻ നമ്പൂതിരി, കുടമാളൂർ നാരായണിയമ്മ എന്നിവരാണ് അച്ഛനമ്മമാർ.[5] ആദ്യ ഗുരു കുറിച്ചി രാമ പണിയ്ക്കർ ആയിരുന്നു. പിന്നീടദ്ദേഹം കുറിച്ചി കുഞ്ഞൻ പണിയ്ക്കർ, തോട്ടം ശങ്കരൻ നമ്പൂതിരി, കൊച്ചാപ്പി രാമൻ സഹോദരന്മാർ എന്നിവരുടെ അടുത്ത് അഭ്യസിച്ചു. വാഴേങ്കട എന്ന ദേശത്ത് വന്ന് താമസിച്ച് കവളപ്പാറ നാരായണൻ നായരുടെ കീഴിൽ വടക്കൻ രീതിയിലുള്ള ചിട്ടയും അഭ്യസിച്ചിട്ടുണ്ട്.[3]

ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രുക്മിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കഥകളിയിൽ അരങ്ങേറ്റം.[5] കലാമണ്ഡലം കൃഷ്ണൻ നായർ ഇദ്ദേഹത്തിനോടൊപ്പം അനവധി കൂട്ടുവേഷങ്ങളിൽ അരങ്ങത്ത് വന്നിട്ടുണ്ട്.കൊല്ലവർഷം 114 മുതൽ അദ്ദേഹം കൊട്ടാരം കഥകളിനടനായിരുന്നു. അദ്ദേഹം ഫാക്റ്റ് കഥകളി സ്കൂളിലും കുടമാളൂർ കലാ കേന്ദ്രത്തിലും അദ്ധ്യാപകനായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്.

2000-ൽ സെപ്റ്റംബറിൽ 30ന് തലച്ചോറിൽ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് 84-ാം വയസ്സിൽ ഒക്ടോബർ 17നാണ് കുടമാളൂർ വിടപറഞ്ഞു.[4] കഥകളി നടൻ കുടമാളൂർ അപ്പുക്കുട്ടൻ കരുണാകരൻ നായരുടെ ശിഷ്യഗണത്തിൽ പ്രധാനിയായിരുന്നു.[3]

ജന്മശതാബ്ദി ആഘോഷം[തിരുത്തുക]

2016-2017 കാലയളവിൽ കഥകളിയരങ്ങിലെ കരുണാകരൻ നായരുടെ ജന്മശതാബ്ദി ആഘോഷിക്കുന്നു. കുടമാളൂർ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു ജന്മശതാബ്ദി ആഘോഷം. ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികൾ നടത്തി. 2017 സെപ്റ്റംബർ 23ന് കുടമാളൂർ കരുണാകരൻ നായർ സ്മാരക ഹാളിൽ വെച്ച് വാർഷിക സമാപന സമ്മേളനം നടത്തി.[6] കരുണാകരൻ നായരുടെ കലാസപര്യ അതുല്യമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കെ.ടി.തോമസ് പറയുകയുണ്ടായി.[7]

പുരസ്കാരങ്ങൾ[തിരുത്തുക]

  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം,
  • കേരള സംഗീത നാടക അക്കാദമി അവാർഡ് - 1960
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് - 1972
  • പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ പേരിലുള്ള അവാർഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. "സംസ്കാരവും പൈതൃകവും കോട്ടയം ജില്ല, കേരള സർക്കാർ". kottayam.gov.in. Retrieved 2018-07-29.[പ്രവർത്തിക്കാത്ത കണ്ണി]
  2. "അയ്മനം  ഗ്രാമ പഞ്ചായത്ത്, കോട്ടയം ജില്ല". lsgkerala.gov.in. Retrieved 2018-07-29. {{cite web}}: no-break space character in |title= at position 8 (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 "കുടമാളൂർ കരുണാകരൻ നായർ". www.kathakali.info. Archived from the original on 2016-07-01. Retrieved 2018-07-29.
  4. 4.0 4.1 രവി, കാണക്കാരി. "കഥകളിയരങ്ങിലെ 'നായിക'യുടെ ജന്മശതാബ്ദി ആഘോഷിക്കുന്നു". Mathrubhumi. Retrieved 2018-07-29.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "കുടമാളൂർ കരുണാകരൻ നായർ അന്തരിച്ചു". https://malayalam.oneindia.com. Retrieved 2018-07-29. {{cite news}}: External link in |work= (help)
  6. "കുടമാളൂർ കരുണാകരൻ നായർ ജന്മശാതാബ്ദി സമാപനം 23ന്". ജന്മഭൂമി. 2017-09-20. Retrieved 2018-07-29.[പ്രവർത്തിക്കാത്ത കണ്ണി]
  7. "കുടമാളൂർ കരുണാകരൻ നായർ അതുല്യ പ്രതിഭ- ജസ്റ്റിസ് കെ.ടി.തോമസ്‌". Mathrubhumi. Retrieved 2018-07-29.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുടമാളൂർ_കരുണാകരൻ_നായർ&oldid=3803088" എന്ന താളിൽനിന്ന് ശേഖരിച്ചത്