കാസവരി
| കാസവരി Temporal range: Pliocene to present |
|
|---|---|
| Southern Cassowary at Jurong Bird Park, Singapore | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Casuariiformes |
| കുടുംബം: | Casuariidae |
| ജനുസ്സ്: | Casuarius Brisson, 1760 |
കൊടുംങ്കാടുകളിൽ ഒളിച്ചു കഴിയുന്ന പറക്കാനാകാത്ത പക്ഷികളാണ് കാസവരികൾ. ഇവയുടെ നാട് ഓസ്ത്രേലിയയാണ്. ഇവ തീറ്റ തേടുന്നതും കൂടു കുട്ടുന്നതുമൊക്കെ കാട്ടിനകത്തുതന്നെയാണ്. ഓസ്ട്രേലിയയിൽ മാത്രമല്ല അതിനടുത്തുള്ള ദ്വീപുകളിലും ന്വൂഗിനിയയിലുമൊക്കെ കാസവരികളെ കണ്ടു വരുന്നു. ഈ പക്ഷികൾക്ക് ഒന്നര മീറ്ററാണ് ഉയരം. കാലുകളിൽ നല്ല മൂർച്ചയുള്ള നഖങ്ങൾ ഇവയ്ക്കുണ്ട്. ശത്രുക്കളെ ഉപദ്രവിക്കാൻ ആ കാലുകൾ ഇവ വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്യും. തലയിൽ ഹെൽമറ്റ് പോലെയുള്ള ഭാഗം കാസവരിക്കു കൂടുതൽ ഭംഗി നൽകുന്നു. പറക്കാനാകില്ലെങ്കിലും ഇവക്ക് നന്നായി നീന്താൻ സാധിക്കും[1] [2]
മൂന്ന് വ്യത്യസ്ത ഇനം കാസവരികളെ ഓസ്ത്രേലിയയിൽ കണ്ടു വരുന്നു. ഇലകളും പഴങ്ങളും പ്രാണികളുമാണ് കാസവരികളുടെ പ്രധാന ആഹാരം. തറയിൽ ചെറിയ കുഴികുഴിച്ച് ഇലകൾ കൊണ്ട് നിറച്ച കൂട്ടിലാണ് പെൺകാസവരികൾ മുട്ടയിടുന്നത്. തിളങ്ങുന്ന പച്ച നിറത്തിലുള്ള ആറു മുട്ടകൾ ഒരു പ്രാവശ്യം അവ ഇടും. സാമാന്യം വലിപ്പമുള്ള മുട്ടകൾക്ക് പതിമൂന്ന് സെന്റീമീറ്റർ വരെ നീളംകാണപ്പെറ്റൂന്നു. ഇക്കൂട്ടറിൽ അടയിരിക്കുന്ന ജോലി ആണ കൂട്ടരാണ് ചെയ്യുന്നത്. അമ്പത് ദിവസം വരെ ഇവ അടയിരിക്കും. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ട് നിറമായിരിക്കും. ഒരു വർഷമെടുക്കും പ്രായപൂർത്തിയാകാൻ. അത്രയും കാലം അവ മാതാപിതാക്കളെ ചുറ്റിപ്പറ്റികഴിയുന്നു. ജനിക്കുമ്പോൾ കാണപ്പെടുന്ന തവിട്ട് നിറം ക്രമേണ ഇല്ലാതാകും. വളർച്ച പൂർത്തിയാകുമ്പോൾ അവ അച്ഛനമ്മമാരെപ്പോലെ നല്ല കറുപ്പ് നിറമാകും.
തലയ്ക്കും കഴുത്തിനും നീലനിറമ കാണപ്പെടുന്ന കാസവരികൾക്ക് കഴുത്തിൽ ചുവപ്പ് നിറമുള്ള രണ്ട് സ്റ്റൈലൻ ആടകളും ഉണ്ട്. മഴക്കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. പൊതുവേ ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് കാസവരികൾ. ഭയമോ അത്ഭുതമോ ഒക്കെ വരുന്ന അവസത്തിൽ ഈ പക്ഷിയുടെ കഴുത്തിന്റെയും ആടകളുടേയും നിറം കൂടുമെന്നാണ് വിദഗ്ദർ പറയുന്നത്.
[തിരുത്തുക] അവലംബം
- ↑ "CASSOWARY". Unique Australian Animals. http://australian-animals.net/casso.htm, ശേഖരിച്ചത്: 2010 ഓഗസ്റ്റ് 8. "Size to 1.75 m. approx (5 feet). Though unable to fly, the Cassowary is a good swimmer"
- ↑ http://www.kidcyber.com.au/topics/casso.htm