കാസവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cassowary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസവരി
Temporal range: Pliocene to present
Southern Cassowary at Jurong Bird Park, Singapore
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Casuarius

Brisson, 1760

ന്യൂ ഗിനിയയിലും തൊട്ടടുത്ത ദ്വീപുകളിലും വടക്കുകിഴക്കൻ ആസ്ത്രേലിയയിലും കാണപ്പെടുന്ന പറക്കാനാകാത്ത ഒരു കൂറ്റൻ പക്ഷിയാണ് കാസ്സോവാരി. കൊടുങ്കാടുകളിൽ ഒളിച്ചു കഴിയുന്ന പക്ഷികളാണ് ഇവ. ഇവ തീറ്റ തേടുന്നതും കൂടു കുട്ടുന്നതുമൊക്കെ കാട്ടിനകത്തുതന്നെയാണ്. ഈ പക്ഷികൾക്ക് ഒന്നര മീറ്ററാണ് ഉയരം. കാലുകളിൽ നല്ല മൂർച്ചയുള്ള നഖങ്ങൾ ഇവയ്ക്കുണ്ട്. ശത്രുക്കളെ ഉപദ്രവിക്കാൻ ആ കാലുകൾ ഇവ വിദഗ്ദ്ധമായി ഉപയോഗിക്കുകയും ചെയ്യും. തലയിൽ ഹെൽമറ്റ് പോലെയുള്ള ഭാഗം കാസവരിക്കു കൂടുതൽ ഭംഗി നൽകുന്നു. പറക്കാനാകില്ലെങ്കിലും ഇവക്ക് നന്നായി നീന്താൻ സാധിക്കും[1] [2] ജീവിച്ചിരിക്കുന്നപക്ഷികളിൽ ഒട്ടകപ്പക്ഷിയും ഇമുവും കഴിഞ്ഞാൽ എറ്റവും വലിയ പക്ഷിയാണ് ഇത്. മലയാളത്തിൽ ഇതിനെ തീവിഴുങ്ങിപ്പക്ഷി എന്നു പറയാറുണ്ട്. പൊതുവേ ലജ്ജാശീലരാണെങ്കിലും അപായശങ്കയോ മറ്റോ ഉണ്ടായാൽ ഇവ മനുഷ്യരെപ്പോലും ബലിഷ്ഠമായ നഖങ്ങളുള്ള കാലുകൊണ്ട് തൊഴിക്കുകയും മരണകാരകം വരെയാകാവുന്ന പരിക്കുകൾ ഏല്പിക്കുകയും ചെയ്യാറുണ്ട്.

കാസവരി

തെക്കൻ കാസ്സോവാരി, വടക്കൻ കാസ്സോവാരി, മുണ്ടൻ കാസ്സോവാരി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഇനം കാസവരികളെ ഓസ്ത്രേലിയയിൽ കണ്ടു വരുന്നു. ഇവ മൂന്നു തരത്തിലുണ്ട്. ഇതിൽ തെക്കൻ കാസ്സോവാരിക്കാണ് വലിപ്പം കൂടുതൽ. 1.8 മീറ്റർ ഉയരവും 58 കിലോഗ്രാം വരെ ഭാരവും ഇവക്കുണ്ടാകും. ഇവയുടെ കാലിൽ മൂന്നു വിരലുകളും അവയിൽ ബലവും മൂർച്ചയുമുള്ള നഖങ്ങളുമുണ്ട്. നടുവിരലിലെ കഠാരപോലെയുള്ള നഖത്തിന് 12.5 സെ.മീ വരെ നീളമുണ്ടാകും. ഇതാണ് ഈ പക്ഷിയുടെ പ്രധാന ആയുധം. മണിക്കൂറിൽ 50 കി.മീ. വരെ വേഗതയിൽ ഇടതിങ്ങിയ കാടുകളിൽക്കൂടി ഓടാൻ കഴിയുന്ന ഇവക്ക് കടലിൽപ്പോലും നീന്താനും കഴിയും.

ഇലകളും പഴങ്ങളും പ്രാണികളുമാണ് കാസവരികളുടെ പ്രധാന ആഹാരം. തറയിൽ ചെറിയ കുഴികുഴിച്ച് ഇലകൾ കൊണ്ട് നിറച്ച കൂട്ടിലാണ് പെൺകാസവരികൾ മുട്ടയിടുന്നത്. തിളങ്ങുന്ന പച്ച നിറത്തിലുള്ള ആറു മുട്ടകൾ ഒരു പ്രാവശ്യം അവ ഇടും. സാമാന്യം വലിപ്പമുള്ള മുട്ടകൾക്ക് പതിമൂന്ന് സെന്റീമീറ്റർ വരെ നീളംകാണപ്പെറ്റൂന്നു. ഇക്കൂട്ടറിൽ അടയിരിക്കുന്ന ജോലി ആണ കൂട്ടരാണ് ചെയ്യുന്നത്. അമ്പത് ദിവസം വരെ ഇവ അടയിരിക്കും. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ട് നിറമായിരിക്കും. ഒരു വർഷമെടുക്കും പ്രായപൂർത്തിയാകാൻ. അത്രയും കാലം അവ മാതാപിതാക്കളെ ചുറ്റിപ്പറ്റികഴിയുന്നു. ജനിക്കുമ്പോൾ കാണപ്പെടുന്ന തവിട്ട് നിറം ക്രമേണ ഇല്ലാതാകും. വളർച്ച പൂർത്തിയാകുമ്പോൾ അവ അച്ഛനമ്മമാരെപ്പോലെ നല്ല കറുപ്പ് നിറമാകും.

തലയ്ക്കും കഴുത്തിനും നീലനിറമ കാണപ്പെടുന്ന കാസവരികൾക്ക് കഴുത്തിൽ ചുവപ്പ് നിറമുള്ള രണ്ട് സ്റ്റൈലൻ ആടകളും ഉണ്ട്. മഴക്കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. പൊതുവേ ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് കാസവരികൾ. ഭയമോ അത്ഭുതമോ ഒക്കെ വരുന്ന അവസത്തിൽ ഈ പക്ഷിയുടെ കഴുത്തിന്റെയും ആടകളുടേയും നിറം കൂടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

അവലംബം[തിരുത്തുക]

  1. "CASSOWARY". Unique Australian Animals. Archived from the original on 2010-08-12. Retrieved 2010 ഓഗസ്റ്റ് 8. Size to 1.75 m. approx (5 feet). Though unable to fly, the Cassowary is a good swimmer {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-24. Retrieved 2010-08-09.

പുറത്തേക്കുള്ള കണ്ണികൾ‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാസവരി&oldid=3628244" എന്ന താളിൽനിന്ന് ശേഖരിച്ചത്