കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Calicut University Institute of Engineering and Technology
സ്ഥാപിച്ചത്2001
സ്ഥാനംThenhippalam, Kerala, India
വെബ്സൈറ്റ്www.cuiet.info

കോഴിക്കോട് സർവ്വകലാശാല നടത്തുന്ന ഒരു സർക്കാർ നിയന്ത്രിത എൻജിനീയറിങ് കോളേജാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ക്യുഐഇഎടി). കോഴിക്കോട്ടെ തേഞ്ഞിപ്പാലത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. എൻജിനീയറിങ് ആൻഡ് ടെക്നോളജി മേഖലയിൽ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് 2001 ലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ക്യാമ്പസിന് 10 ha (25 acres) വിസ്തീർണ്ണമുണ്ട്. ഹോസ്റ്റലുകൾ, കാന്റീൻ, കളിസ്ഥലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കാമ്പസിൽ ലഭ്യമാണ്.

അക്കാദമിക്സ്[തിരുത്തുക]

ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, പ്രിൻറിംഗ് ടെക്നോളജി എന്നിവയിൽ ബിരുദ പ്രോഗ്രാമുകൾ ലഭ്യമാണ്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]