കാറ്റി ബ്രിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katie Britt
Official portrait, 2022
United States Senator
from Alabama
പദവിയിൽ
ഓഫീസിൽ
January 3, 2023
Serving with Tommy Tuberville
മുൻഗാമിRichard Shelby
വ്യക്തിഗത വിവരങ്ങൾ
ജനനം
Katie Elizabeth Boyd

(1982-02-02) ഫെബ്രുവരി 2, 1982  (42 വയസ്സ്)
Enterprise, Alabama, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
(m. 2008)
കുട്ടികൾ2
വിദ്യാഭ്യാസംUniversity of Alabama (BS, JD)
വെബ്‌വിലാസംSenate website

കാറ്റി എലിസബത്ത് ബ്രിട്ട് (ജനനം ഫെബ്രുവരി 2, 1982) ഒരു അമേരിക്കൻ രാഷ്ട്രീയക്കാരിയും അഭിഭാഷകയുമാണ്. അവർ 2023 മുതൽ അലബാമയിൽ നിന്നുള്ള ജൂനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായി സേവനമനുഷ്ഠിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ബ്രിട്ട് അലബാമയിൽ നിന്ന് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്കൻ പാർട്ടി വനിത അംഗവുമാണ്.[1] അവർ 2019 മുതൽ 2021 വരെ അലബാമയിലെ ബിസിനസ് കൗൺസിലിൻ്റെ പ്രസിഡൻ്റും സിഇഒയും ആയിരുന്നു. കൂടാതെ 2016 മുതൽ 2018 വരെ അവർ അവരുടെ സെനറ്റ് മുൻഗാമിയായ റിച്ചാർഡ് ഷെൽബിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

അലബാമയിലെ എൻ്റർപ്രൈസ് നഗരത്തിൽ ജൂലിയൻ്റെയും ഡെബ്ര ബോയിഡിൻ്റെയും [2] മകളായി 1982 ഫെബ്രുവരി 2-നാണ് കാറ്റി എലിസബത്ത് ബോയിഡ് [3][4] ബ്രിട്ട് ജനിച്ചത് .[5] അലബാമയിലെ ഡെയ്ൽ കൗണ്ടിയിൽ ഫോർട്ട് നോവോസലിന് (മുമ്പ് ഫോർട്ട് റക്കർ) പുറത്താണ് അവർ വളർന്നത്. അവരുടെ ചെറുപ്പകാലം മുഴുവൻ അവർ അവരുടെ കുടുംബത്തിൻ്റെ ബിസിനസ്സുകളിൽ പങ്കാളിയായി.[6] അവരുടെ പിതാവിന് ഒരു ഹാർഡ്‌വെയർ സ്റ്റോറും പിന്നീട് ഒരു ബോട്ട് ഡീലർഷിപ്പും ഉണ്ടായിരുന്നു. അവരുടെ അമ്മയ്ക്ക് ഒരു ഡാൻസ് സ്റ്റുഡിയോ ഉണ്ടായിരുന്നു.[7] എൻ്റർപ്രൈസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ബ്രിട്ട് അവിടെ ഒരു ചിയർ ലീഡർ ആയിരുന്നു.2000-ൽ ബിരുദം നേടിയ ശേഷം അവർ 19 വാലിഡിക്റ്റോറിയന്മാരിൽ ഒരാളായിരുന്നു.[2] തുടർന്ന് അലബാമ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു. അവർ അവിടുത്തെ സ്റ്റുഡൻ്റ് ഗവൺമെൻ്റ് അസോസിയേഷൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.[8] കൂടാതെ 2004-ൽ അവർ സയൻസ് ബിരുദം നേടി. പിന്നീട് അവർ യൂണിവേഴ്സിറ്റി ഓഫ് അലബാമ സ്കൂൾ ഓഫ് ലോയിൽ ചേർന്നു. 2013 ൽ അവർ അവിടെ നിന്നും ബിരുദം നേടി.[9][10]

സ്വകാര്യ ജീവിതം[തിരുത്തുക]

മുൻ എൻഎഫ്എൽ കളിക്കാരനായ വെസ്ലി ബ്രിട്ടിനെയാണ് കാറ്റി ബ്രിട്ട് വിവാഹം കഴിച്ചത്. അലബാമ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് അവർ ആദ്യമായി കണ്ടുമുട്ടി.[11] 2008 മാർച്ച് 8 ന് അവർ വിവാഹിതരായി.[12] അലബാമയിലെ മോണ്ട്ഗോമറിയിൽ താമസിക്കുന്ന അവർക്ക് രണ്ട് കുട്ടികളുണ്ട്.[13][14]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Cason, Mike (2022-11-09). "Katie Britt wins: Makes history, becomes Alabama's 1st woman elected to U.S. Senate". AL.com. Retrieved 2022-12-07.
  2. 2.0 2.1 Kirkland, Kay (May 17, 2000). "Enterprise High School Valedictorians Share Desire for Success". The Southeast Sun. Archived from the original on November 8, 2022. Retrieved June 25, 2022.
  3. Quin Hillyer (June 30, 2021). "Katie Britt is a bright new face in Alabama Senate race". Washington Examiner. Retrieved May 10, 2022.
  4. KatieBrittforAL (February 2, 2022). "It's @KatieBoydBritt's birthday today! 🎉🎊🎂 Wish her a happy 40th below ⬇️ #alsen #alpolitics" (Tweet). Retrieved May 10, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. Brand, Carole. "Enterprise Claims Proud Daughter: Katie Boyd wins first runner-up in America's Junior Miss". The Southeast Sun (in ഇംഗ്ലീഷ്). Retrieved 2022-03-23.[പ്രവർത്തിക്കാത്ത കണ്ണി]
  6. Johnson, Lauren (March 2022). "'We need new blood': U.S. Senate candidate Rep. Katie Britt speaks in Opelika". OANow.com (in ഇംഗ്ലീഷ്). Retrieved 2022-03-24.
  7. Lyman, Brian. "Katie Boyd Britt wants to solve the state's problems, but is that what Alabama wants?". Montgomery Advertiser (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-03-15.
  8. Whites-Koditschek, Sarah (May 9, 2022). "Election 2022: Katie Britt on 'Christian conservative principles' and U.S. Senate race". AL.com. Retrieved June 11, 2022.
  9. Cason, Mike (June 13, 2021). "Katie Britt says close call with Tuscaloosa tornado taught her that every day is gift". AL.com. Retrieved June 11, 2022.
  10. Steve Flowers (February 26, 2019). "Alabama leads the way with female government leadership: Kay Ivey, Katie Britt, and Twinkle Cavanaugh". The Trussville Tribune. Retrieved June 11, 2022.
  11. Cason, Mike (November 8, 2022). "Katie Britt wins: Makes history, becomes Alabama's first woman elected to U.S. Senate". AL.com. Retrieved November 9, 2022.
  12. "I can't believe today marks 14 years of being married to my best friend!". March 8, 2022. Retrieved March 18, 2023 – via Twitter.
  13. "Read Sen. Katie Britt's full response to the State of the Union". PBS NewsHour (in അമേരിക്കൻ ഇംഗ്ലീഷ്). 2024-03-07. Retrieved 2024-03-16.
  14. "Britt Puts Another Crack in the Glass Ceiling as Chief of Staff – Community Affairs | The University of Alabama" (in അമേരിക്കൻ ഇംഗ്ലീഷ്). University of Alabama. Retrieved March 18, 2022.
"https://ml.wikipedia.org/w/index.php?title=കാറ്റി_ബ്രിട്ട്&oldid=4076237" എന്ന താളിൽനിന്ന് ശേഖരിച്ചത്