കാക്കപ്പൂവ്
| കാക്കപ്പൂവ് Reticulata |
|
|---|---|
| കാക്കപ്പൂവ് | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Eudicots |
| ക്ലാസ്സ്: | Asterids |
| നിര: | Lamiales |
| കുടുംബം: | Lentibulariaceae |
| ജനുസ്സ്: | Utricularia |
| വർഗ്ഗം: | U. Reticulata |
| ശാസ്ത്രീയ നാമം | |
| Utricularia Reticulata Utricularia Reticulata |
|
കേരളത്തിൽ കാണപ്പെടുന്ന ഒരു പുഷ്പമാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പമാണ് കാണപ്പെടുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിന്റെ ഒൻപതാം വാല്യത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [1][2]. ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി സാധാരണയായി പൂവിടാറുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു.
നന്നായി ജലമുള്ള ഇടങ്ങളിൽ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലിൽ വിരിയുന്ന പൂക്കൾക്ക് വലിപ്പം കൂടുതലാണുള്ളത്. നെൽവയലിൽ കാണപ്പെടുന്നതിനാൽ നെല്ലിപ്പൂവ് എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളിൽ കാണപ്പെടുന്ന ചെറിയ അറകൾ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു[3]. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു.
ചിത്രശാല [തിരുത്തുക]
- കാക്കപ്പൂവിന്റെയും ചെടിയുടെയും ചിത്രങ്ങൾ
അവലംബം [തിരുത്തുക]
- ↑ http://www.carnivorousplants.org/cpn/samples/NatHist282Nelipu.htm
- ↑ Taylor, Peter. (1989). The genus Utricularia - a taxonomic monograph. Kew Bulletin Additional Series XIV: London.
- ↑ ഇരപിടിയൻ കാക്കപ്പൂ