കവാടം:വൈദ്യശാസ്ത്രം/തിരഞ്ഞെടുത്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യശാസ്ത്രം/തിരഞ്ഞെടുത്തവ

മാർച്ച് 2019[തിരുത്തുക]

കോശപ്രതലത്തിൽ ഇമ്മ്യൂണോഗ്ലോബുലിനുകൾ സംവഹിക്കുന്നതും പ്രതിജനകങ്ങൾക്കെതിരേ പ്രതിദ്രവ്യ തന്മാത്രകളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ലസികാകോശ സംവർഗ്ഗത്തിലെ ശ്വേതരക്താണുക്കളാണ് ബി-ലസികാകോശങ്ങൾ അഥവാ ബി-ലസികാണുക്കൾ. രോഗപ്രതിരോധവ്യവസ്ഥയിലെ ഒരു അംഗമായ അനുവർത്തനപ്രതിരോധത്തിന്റെ അനുപേഷണീയമായ ഘടകങ്ങളാണിവ. പക്ഷികളിൽ ആദ്യമായി ഇവയെ കണ്ടെത്തിയപ്പോൾ ‘ഫാബ്രീഷിയസിന്റെ ബർസ’ (പ്രപുടി) എന്ന അവയവത്തിൽ നിന്നുണ്ടാകുന്നത് എന്ന അർത്ഥത്തിലാണു ഇവയെ ‘ബി’ എന്ന ആ അക്ഷരം കൊണ്ട് വിവക്ഷിക്കാനാരംഭിച്ചതെങ്കിലും ഇന്ന് മജ്ജയിൽ നിന്നുണ്ടാകുന്നത് (Bone marrow derived) എന്ന അർത്ഥത്തിലും “ബി” ഉപയോഗിക്കുന്നു. >>>

ഫെബ്രുവരി 2019[തിരുത്തുക]

നിപാ വൈറസ് (ഇംഗ്ലീഷ്: Nipah Virus അഥവാ NiV) ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർ. എൻ. എ. വൈറസ് ആണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.>>>

ജനുവരി 2019[തിരുത്തുക]

ശസ്ത്രക്രിയാസമയത്ത് ‌ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന സാങ്കേതികവിദ്യയാണ് കാർഡിയോ‌പൾമണറി ബൈപാസ് (സി.ബി.പി.). ശരീരമാകെ രക്തവും ഓക്സിജനും തുടർച്ചയായി എത്തുന്നത് ഉറപ്പുവരുത്തുകയാണ് ഇതുമൂലം ചെയ്യുന്നത്. ഇതിനാവശ്യമായ പമ്പിനെ ഹാർട്ട്-ലങ് മെഷീൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പമ്പ് പ്രവർത്തിപ്പിക്കുന്ന വിദഗ്ദ്ധനെ പെർഫ്യൂഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ പ്രക്രീയയിൽ ശരീരത്തിനു വെളിയിലാണ് രക്തചംക്രമണം നടക്കുന്നത്.>>>


കൂടുതൽ വായിക്കുക...