കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരിക അവയവങ്ങളാണ് വൃക്കകൾ (ഇംഗ്ലീഷ്:Kidney). യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌.