കരിമണ്ണൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിമണ്ണൂർ. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ജനങ്ങളുടെ പ്രധാനതൊഴിൽ കൃഷിയാണ്. റബ്ബറാണ് പ്രധാന കാർഷികവിള. സീറോ മലബാർ കത്തോലിക്കാ കൃസ്ത്യാനികളാണ് ഇവിടെ ഏറ്റവും കൂടുതലുള്ള മതസമൂഹം. തൊമ്മൻകുത്ത് കരിമണ്ണൂരിൽ നിന്നും ഏകദേശം 8 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.