കരയത്തുംചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമങ്ങളായ ചെമ്പന്തോട്ടിക്കും ചെമ്പേരിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്‌ കരയത്തുംചാൽ. ഇവിടെ എത്തിച്ചേരാൻ തളിപ്പറമ്പിൽ നിന്നു 25 കിലോമീറ്റർ യാത്രചെയ്യണം. ഈ ഗ്രാമത്തിൽ 2000 വർഷങ്ങളായി ജനവാസം ഉള്ളതായി ചരിത്രമുണ്ട്. ഇതിനു തെളിവായി പുരാതന ഗുഹകളും നന്നങ്ങടികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

1940 കളിൽ കോട്ടയത്തുനിന്നും ക്രിസ്ത്യാനികളുടെ കുടിയേറ്റം മുതലാണ് ഇവിടെ വികസനത്തിന്റെ വെളിച്ചം വീശിത്തുടങ്ങിയത്. കൂടുതൽ ക്രിസ്തുമതവിശ്വാസികൾ ആണെങ്കിലും ഹിന്ദു, മുസ്ലിം ജനവിഭാഗങ്ങളും ഇവിടെ ധാരാളമുണ്ട്. 10 കിലോമീറ്റർ അകലെയുള്ള ശ്രീകണ്ഠാപുരമാണ് ഏറ്റവും അടുത്ത പട്ടണം. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. റബ്ബറാണ് പ്രധാനമയും കൃഷി ചെയ്യുന്നത്. കരയത്തുംച്ചാൽ ഗവ. യു പി സ്കൂൾ ആണ് ഏക വിദ്യാലയം.

"https://ml.wikipedia.org/w/index.php?title=കരയത്തുംചാൽ&oldid=3255205" എന്ന താളിൽനിന്ന് ശേഖരിച്ചത്