കമ്പ്യൂട്ടര്‍ വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍, കമ്പ്യൂട്ടറുകളുടെ പ്രവര്‍‍ത്തനത്തെ തകരാറിലാക്കാന്‍ എഴുതപ്പെടുന്ന സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമുകളെയാണ്‌ കമ്പ്യൂട്ടര്‍‍ വൈറസ്‌ എന്നു പറയുന്നത്‌.

VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്. ലാറ്റിന്‍ ഭാഷയില്‍, വൈറസ്‌ എന്ന വാക്കിനു വിഷം എന്നര്‍‍ത്ഥം. സൂക്ഷ്മ ജീവിയായ വൈറസിനെപ്പൊലെ തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറില്‍ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറില്‍ നാശങ്ങള്‍ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യപ്പെടുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ഇന്റര്‍നെറ്റ്,ഫ്ലോപ്പി ഡിസ്ക്,സി.ഡി.,യു.എസ്.ബി ഡ്രൈവ് എന്നിവയിലൂടെയാണ്‌ വൈറസുകള്‍ പ്രധാനമായും വ്യാപിക്കുന്നത്.1970 കളില്‍ ഇറങ്ങിയ ക്രീപ്പര്‍ ആണ് ലോകത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസ്. മെലിസ പോലുള്ള ചില വൈറസുകള്‍, കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. വൈറസുകളെ പ്രതിരോധിക്കാന്‍, കമ്പോളത്തില്‍, ആന്റി-വൈറസ്‌ സോഫ്ട്‌വെയറുകള്‍‍ ലഭ്യമാണ്‌.

ഒരു തമാശയുടെ ഭാഗമായാണ്‌ പലപ്പോഴും വൈറസുകള്‍ സ്രഷ്ടിക്കപെടുന്നത്.

[തിരുത്തുക] അനുബന്ധവിഷയങ്ങള്‍


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://www.viruslist.com/en/viruses/encyclopedia?chapter=153310937

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം