കനസെംബ കുഡുരെയനെരി
| കനസെംബ കുഡുരെയനെരി | |
|---|---|
| സംവിധാനം | ഗിരീഷ് കാസറവള്ളി |
| നിർമ്മാണം | ബസന്ത്കുമാർ പാട്ടിൽ |
| തിരക്കഥ | അമരേഷ് നുഡ്ഗോണി ഗിരീഷ് കാസറവള്ളി |
| അഭിനേതാക്കൾ | വൈജനാദ് ബിരാദർ ഉമശ്രീ സദാശിവ് ബ്രമാവർ |
| റിലീസിങ് തീയതി | 2009 |
| രാജ്യം | ഇന്ത്യ |
| ഭാഷ | കന്നട |
2009-ൽ പുറത്തിറങ്ങിയ ഒരു കന്നട ചലച്ചിത്രമാണ് കനസെംബ കുഡുരെയനെരി. പ്രശസ്ത കന്നട ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അമരേഷ് നുഡ്ഗോണി എന്ന കന്നട എഴുത്തകാരന്റെ സാവരി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വൈജനാദ് ബിരാദർ, ഉമശ്രീ, സദാശിവ് ബ്രമാവർ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ധാരാളം നിരൂപക പ്രശംസ നേടുകയുണ്ടായിട്ടുണ്ട്.[1][2]
ഈ ചിത്രത്തിന്റെ പല മേഖലകളിലുമായി ദേശീയ പുരസ്കാരങ്ങളും, അന്താരാഷ്ട്ര പുരസ്കാരങ്ങളും കൈവരിക്കുവാൻ ആയിട്ടുണ്ട്. 2009-ലെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരവും, ആ വർഷത്തെ കന്നട ഭാഷയിൽ നിർമ്മിച്ച മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരവും കനസെംബ കുഡുരെയനെരി കരസ്ഥമാക്കിയിട്ടുണ്ട്.
ഉള്ളടക്കം |
നിർമ്മാണം[തിരുത്തുക]
ബസന്ത്കുമാർ പാട്ടിൽ ആണ് കനസെംബ കുഡുരെയനെരി നിർമ്മിച്ചത്. ഉത്തര കർണ്ണാടകയിലാണ് ഈ ചിത്രം മുഴുവനായും ചിത്രീകരിച്ചത്. ആ പ്രദേശത്തുള്ള നടീനടന്മാരാണ് കൂടുതലായും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.[3]
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം[2]
- കന്നട ഭാഷയിലുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം.[2]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Top Kannada Actors of 2010". rediff movies. 15 December 2010. ശേഖരിച്ചത് 18 December 2010.
- ↑ 2.0 2.1 2.2 Shetty-Saha, Shubha (28 October 2010). "MAMI Review: Kanasemba Kudureyaneri (Riding the stallion of a dream)". IBNLive. ശേഖരിച്ചത് 18 December 2010.
- ↑ "Kasaravalli’s next film to be shot in North Karnataka". The Hindu. 2 September 2009. ശേഖരിച്ചത് 18 December 2010.