ഓപ്സോമെനോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീകളിലെ ആർത്തവ ചക്രത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓപ്സോമെനോറിയ. സാധാരണയായി 35 ദിവസത്തിൽ കൂടുതലുള്ള ആർത്തവ ചക്രമാണ് ഇത്തരം അവസ്ഥയുള്ള സ്ത്രീകളിൽ കാണപ്പെടുക. സാധാരണ ഒരു ആർത്തവചക്രം ഏകദേശം 28 ദിവസം (± 3 ദിവസം) ആണ്.

അണ്ഡോല്പാദനത്തോടനുബന്ധമായോ അതല്ലാതെയോ ഓപ്സോമെനോറിയ ഉണ്ടാകാവുന്നതാണ്. സാധാരണയായി ഇത് ആർത്തവചക്രത്തിന്റെ വൈകിയുള്ള വരവായാണ് കണ്ടുവരുന്നത്. രക്ത്സ്രാവത്തിന്റെ അളവിലും ദൈർഘ്യത്തിലും വ്യത്യാസം ഉണ്ടാവാം.

ഇതിന്റെ കാരണങ്ങൾ പൊതുവായി ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൈപ്പർപ്രൊലാക്റ്റിനീമിയ, ഹൈപ്പർ അൻഡ്രോജെനിസം എന്നിവയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ.[1]

പേരിനു പിന്നിൽ[തിരുത്തുക]

ഗ്രീക്ക് ഭാഷാ പദങ്ങളായ ഓപ്സോ (തീരെ വൈകിയത്) മെൻ (കുറവ്) റിയോ (ഒഴുക്ക്) എന്നിവയിൽ നിന്നാണ് ഓപ്സോമെനോറിയ എന്ന വാക്കിൻറെ ഉത്ഭവം. 1940 ൽ ഓപ്റ്റിസ് എന്ന ഭിഷഗ്വരനാണ് ഈ അവസ്ഥയ്ക്ക് ഓപ്സോമെനോറിയ എന്ന പേരു നിർദ്ദേശിച്ചത്.

ആർത്തവം[തിരുത്തുക]

ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന ഒരു പ്രക്രിയയാണ് ആർത്തവം, മാസമുറ അഥവാ മെൻസസ് എന്നു വിവക്ഷിക്കുന്നത്. ഇത് ഇംഗ്ലീഷിൽ മെൻസ്‌ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് ആർത്തവം ഉണ്ടാകുന്നത്. ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ അല്ലെങ്കിൽ മാനസികമായോ പക്വതനേടിയെന്ന് പറയാനാവില്ല. ആർത്തവദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം. അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീഭാഗത്ത് ഒരു ക്ഷാരാവസ്ഥ വരുന്നു. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്ന ഘടകമാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളിയിലെ അണുബാധകളുടെ ഒരു പ്രധാനകാരണം ആർത്തവദിനങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതാണ്. ആർത്തവ സമയത്ത് ശരീരശുചിത്വം, പ്രത്യേകിച്ചും യോനിശുചിത്വം വളരെ അത്യന്താപേക്ഷിതമാണ്. കാരണം അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്. യോനിഭാഗം കഴുകുന്നതു മുതൽ ഉപയോഗിയ്ക്കുന്ന സാനിറ്ററി വസ്തുക്കളിൽ വരെ ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. യോനിഭാഗത്തു സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കുന്നതും നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാതിരിക്കുന്നതും പ്രശ്നം ഗുരുതരമാക്കുന്നു. അതിനാൽ ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ അറിവുകൾ സ്കൂൾതലം മുതൽക്കുതന്നെ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണ്[2][3].

ആർത്തവചക്രം[തിരുത്തുക]

ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം. ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തത്തിൻറെ ഒഴുക്കിൻറെ ആദ്യ ദിനം മുതലാണ്. ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിലും പൊതുവേ ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രമായി കണക്കാക്കുന്നു. ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 28±7 ദിവസങ്ങൾ ആണ്. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു. ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ്[4].

റഫറൻസുകൾ[തിരുത്തുക]

  1. "Opsomenorrhea: menstrual cycle, description, causes, treatments - science - 2023" (in ഇംഗ്ലീഷ്). Retrieved 2023-01-06.
  2. "menstration - തിരയുക". Retrieved 2022-05-19.
  3. "menstration - തിരയുക". Retrieved 2022-05-19.
  4. "menstral cycle - തിരയുക". Retrieved 2022-05-19.
"https://ml.wikipedia.org/w/index.php?title=ഓപ്സോമെനോറിയ&oldid=4018714" എന്ന താളിൽനിന്ന് ശേഖരിച്ചത്