ഓക്കാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയറ്റിലെ അസ്വസ്ഥതയോടൊപ്പമുണ്ടാകുന്ന ഛര്‍ദ്ദിക്കാനുള്ള തോന്നലിനെയാണ് ഓക്കാനം എന്നു പറയുന്നത്.
[തിരുത്തുക] കാരണങ്ങള്‍
പല മരുന്നുകളൂടെയും പാര്‍ശ്വഫലമായി ഓക്കാനം ഉണ്ടാകുന്നു. ഓപ്പിയേറ്റ് മരുന്നുകള്‍, കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഓക്കാനം ഉണ്ടാക്കാം.
ഓക്കാനത്തിനുള്ള മറ്റു കാരണങ്ങള്‍
- അഡിസണ്സ് രോഗം
- മദ്യപാനം
- അമിതാകാംക്ഷ
- അപ്പെന്റിക്സ് വീക്കം
- തച്ചോറിലെ മുഴ
- ബുളീമിയ (അമിതമായി ഭക്ഷണം കഴിക്കുന്ന മനോരോഗം)
- അര്‍ബുദം
- തലച്ചോറിന്റെ പരിക്ക്
- ക്രോണ്‍സ് രോഗം
- വിഷാദരോഗം
- പ്രമേഹം
- അമിത വ്യായാമം
- ഭക്ഷണത്തിലെ വിഷാംശം
- ആമാശയത്തിന്റെ വീക്കം
- ഹൃദയാഘാതം
- തലയ്ക്കുള്ളിലെ അതിമര്‍ദ്ദം
- വൃക്കയുടെ പ്രവര്‍ത്തന പരാജയം
- വൃക്കയിലെ കല്ല്
- ചില മരുന്നുകള്‍
- മെനിയേഴ്സ് രോഗം
- മയക്കു മരുന്നുകള്‍
- ആഗ്നേയ ഗ്രന്ധിയുടെ വീക്കം
- കുടല് വ്രണം
- ഉറക്കമൊഴിച്ചില്‍
- പുകവലി
- കരള്‍ വീക്കം
- എയിഡ്സ്