ഒ. ഹെൻറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വില്യം സിഡ്നി പോർടർ "ഒ. ഹെൻറി" |
|
|---|---|
| ജനനം | വില്യം സിഡ്നി പോർടർ 1862 സെപ്റ്റംബർ 11 Greensboro, North Carolina |
| മരണം | 1910 ജൂൺ 5 (പ്രായം 47) New York City, ന്യൂയോർക്ക് |
| തൂലികാനാമം | O. Henry, Olivier Henry, Oliver Henry[1] |
| തൊഴിൽ | Writer |
| ദേശീയത | അമേരിക്കൻ |
അമേരിക്കൻ സാഹിത്യകാരനായ വില്യം സിഡ്നി പോർട്ടറുടെ തൂലികാനാമം ആണ് ഒ. ഹെൻറി. (സെപ്റ്റംബർ 11, 1862 – ജൂൺ 5, 1910). പോർട്ടറുടെ 400-ഓളം ചെറുകഥകൾ അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമാണ്.
രചനകൾ [തിരുത്തുക]
ഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ കാബേജസ് ആൻഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ് ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.
പ്രശസ്തമായ ചെറുകഥകൾ [തിരുത്തുക]
- ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
- ദി ലാസ്റ്റ് ലീഫ് (The Last Leaf)
- എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information)
- ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem)
- ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years)
അവലംബം [തിരുത്തുക]
- ↑ "The Marquis and Miss Sally", Everybody's Magazine, vol 8, issue 6, June 1903, appeared under the byline "Oliver Henry"