ഒ. ഹെന്‍‌റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വില്യം സിഡ്നി പോര്‍ട്ടര്‍ - തന്റെ മുപ്പതുകളില്‍

അമേരിക്കന്‍ സാഹിത്യകാരനായ വില്യം സിഡ്നി പോര്‍ട്ടറുടെ തൂലികാനാമം ആണ് ഒ. ഹെന്‍‌റി. (സെപ്റ്റംബര്‍ 11, 1862ജൂണ്‍ 5, 1910). പോര്‍ട്ടറുടെ 400-ഓളം ചെറുകഥകള്‍ അവയുടെ നര്‍മ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങള്‍ക്കും പ്രശസ്തമാണ്.

[തിരുത്തുക] രചനകള്‍

ഒ. ഹെന്‍റിയുടെ പ്രധാനപ്പെട്ട ആദ്യ രചനകള്‍ കാബേജസ് ആന്‍ഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്‌. ഒരു നോവലിനോട് അടുത്തുനില്‍ക്കുന്നു എന്ന് പറയാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ്‌ ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.

[തിരുത്തുക] പ്രശസ്തമായ ചെറുകഥകള്‍

  • ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
  • ദി ലാസ്റ്റ് ലീഫ് (The Last Leaf)
  • എ റിട്രീവ്ഡ് ഇന്‍ഫര്‍മേഷന്‍ (A Retrieved Information)
  • ദി കോപ് ആന്‍ഡ് ദി ആന്‍തം (The Cop and the Anthem)
  • ആഫ്റ്റര്‍ റ്റ്വന്റി യേര്‍സ് (After Twenty Years)
"http://ml.wikipedia.org/wiki/%E0%B4%92._%E0%B4%B9%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E2%80%8C%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം