ഒയൽച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒയൽച്ച
പ്രമാണം:നോഇമേജ്.jpg
ഒയൽച്ച
ഒയൽച്ച
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരി, ശർക്കര

ഒരു കേരളീയ മധുര പലഹാരമാണു ഒയൽച്ച. കരിമിഠായി അഥവ കടിച്ചാപറച്ചി  എന്ന പേരിലും അറിയപ്പെടുന്ന ഒയൽച്ചക്ക് നല്ല കറുപ്പോ കടും കാപ്പിയോ നിറമാണു ഉള്ളത്. വെല്ലം അഥവാ ശർക്കരയാണു ഇത് ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടത്. ചെറിയ ഗോലിവലിപ്പത്തിലുള്ള ഈ മിഠായി വർണങ്ങളില്ലാത്ത പ്ലാസ്റ്റിക് കടലാസുകളാൽ പൊതിഞ്ഞാണു കടകളിൽ ലഭിക്കുന്നത്. ഈ മിഠായി വളരെ കടുപ്പമുള്ളതോ, ചിലപ്പോൾ പല്ലിൽ പശപോലെ ഒട്ടിപ്പിടിക്കുന്നതോ സ്വഭാവമുള്ളതാണ്. അതിനാൽ ഇത് വേഗത്തിൽ തിന്നുതീർക്കാൻ വിഷമമാണ്. അതിനാൽ ഉഴലും അല്ലെങ്കിൽ കഷ്ടപ്പെടും എന്ന ധ്വനി കൂടി ഈ പേരിൽ ഉണ്ട്. വടക്കൻ മലബാറിൽ ഈ പേര് ഒയൽച്ച എന്നും ഒയൽച്ച മുട്ടായി എന്നും കടിച്ചാപറച്ചി എന്നും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഒയൽച്ച&oldid=3562010" എന്ന താളിൽനിന്ന് ശേഖരിച്ചത്