ഒണ്ടാറിയോ തടാകം
| ഒണ്ടാറിയോ തടാകം | |
|---|---|
|
|
|
|
|
|
| സ്ഥാനം | North America |
| Coordinates | 43°42′N 77°54′W / 43.7°N 77.9°Wസ്ഥാനം: 43°42′N 77°54′W / 43.7°N 77.9°W |
| Primary sources | Niagara River |
| Primary outflows | St. Lawrence River |
| Basin countries | Canada, United States |
| പരമാവധി നീളം | 193 mi (311 km) |
| പരമാവധി വീതി | 53 mi (85 km) |
| ഉപരിതല വിസ്തീർണ്ണം | 7,540 ച മൈ (19 km2) [1] |
| ശരാശരി ആഴം | 283 ft (86 m) |
| പരമാവധി ആഴം | 802 ft (244 m) [1] |
| ജലത്തിന്റെ വ്യാപ്തം | 393 cu mi (1 km3) |
| Residence time (of lake water) | 6 years |
| Shore length1 | 712 mi (1 km) |
| Surface elevation | 246 ft (75 m)[1] |
| Settlements | ഫലകം:City, ഫലകം:City, ഫലകം:City |
| പ്രമാണങ്ങള് | [1] |
| 1 Shore length is not a well-defined measure. | |
വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുത്. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്തീർണം 19,500 ച. കി. മീറ്റർ ആണ്. 311 കി. മീറ്റർ നീളത്തിൽ സമുദ്രനിരപ്പിൽനിന്ന് 75 മീറ്റർ ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 244 മീറ്റർ ആയി നിർണയിക്കപ്പെട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയും തെക്കും കിഴക്കും യു. എസ്. സംസ്ഥാനമായ ന്യൂയോർക്കും സ്ഥിതിചെയ്യുന്നു. സുപ്പീരിയർ, മിഷിഗൺ, ഹ്യൂറൺ, ഈറി എന്നീ തടാകങ്ങളിൽ നിന്ന് ജലം വഹിച്ചെത്തുന്ന നയാഗ്രാ നദിയാണ് ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രെന്റ്, യു. എസ്സിലെ ജെനിസി, ഒസ്‌വിഗോ, ബ്ലാക്ക് എന്നീ നദികൾ ഒണ്ടാറിയോയിലാണു പതിക്കുന്നത്.
മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗത ക്ഷമമായിരിക്കും. സെയ്ന്റ് ലോറൻസിലൂടെ അറ്റ്ലാന്റിക്ക് സമുദ്രവുമായും ന്യൂയോർക്ക്-ബാർജ് കനൽ വഴി ഗ്രേറ്റ്ലേക്സ് ശൃഖലയിലെ മറ്റു തടകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത് നിരവധി തുറമുഖങ്ങൾ വളർന്നിട്ടുണ്ട്. തടാകത്തീരം പൊതുവെ സുഖരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാർഷിക മേഖലയാണ്. ഫല വർഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത് വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങൾ മിക്കവയും വൻകിട വ്യവസായ കേന്ദ്രങ്ങളാണ്. കാനഡയിലെ ടൊറെന്റോ, ഹമിൽട്ടൺ, കിങ്സ്റ്റൺ, യു. എസ്സിലെ റോച്ച്സ്റ്റർ എന്നിവയാണ് പ്രമുഖ തുറമുഖങ്ങൾ.[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 Wright, John W. (ed.); Editors and reporters of The New York Times (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 64. ISBN 0-14-303820-6.
- ↑ http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0005937 Ontario, Lake
പുറംകണ്ണികൾ[തിരുത്തുക]
- http://www.great-lakes.net/lakes/ontario.html
- http://www.absoluteastronomy.com/topics/Lake_Ontario
- http://www.newworldencyclopedia.org/entry/Lake_Ontario
- http://www.epa.gov/greatlakes/ontario.html
- http://visitnewyorkstate.net/lakeontario/