ഒഡീസ്സി (ഇതിഹാസം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഗ്രീക്ക് ഇതിഹാസമാണ് ഒഡീസി. ഹോമർ രചിച്ചെന്നു കരുതപ്പെടുന്ന ഈ ഇതിഹാസം, മറ്റൊരു ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെ തുടർച്ചയായാണ് കരുതപ്പെടുന്നത്. അക്കിയയും ട്രോയ്-യും തമ്മിൽ നടന്നതായി ഇലിയഡിൽ വർണ്ണിക്കപ്പെടുന്ന പ്രസിദ്ധമായ ട്രോജൻ യുദ്ധത്തിലെ അക്കിയൻ വീരന്മാരിലൊരാളായിരുന്ന ഒഡീയസ് യുദ്ധാനന്തരം സ്വരാജ്യമായ ഇത്താക്കയിലേക്കു നടത്തുന്ന ദീർഘമായ മടക്കയാത്രയുടെ കഥയാണിത്.