ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2023 United Nations Climate Change Conference
Native name مؤتمر الأمم المتحدة للتغير المناخي 2023
Date30 നവംബർ – 12 ഡിസംബർ 2023 (2023-11-30 – 2023-12-12)
LocationExpo City, Dubai, United Arab Emirates
Organised byUAE
ParticipantsUNFCCC member countries
PresidentSultan Al Jaber
Previous event← Sharm El Sheikh 2022
Next eventAustralia 2024
Websitehttps://www.cop28.com
അൽ വാസൽ പ്ലാസ, എക്സ്പോ സിറ്റി, ദുബായ്

ഐക്യരാഷ്ട്രസഭയുടെ 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് അഥവാ UNFCCC യുടെ അംഗങ്ങളുടെ കോൺഫറൻസ്, COP28 എന്നറിയപ്പെടുന്നു, [1] 28-ാമത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം, 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇ, ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്നു. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്. ആഗോള താപനില വർദ്ധനവ് പരിമിതപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള നയങ്ങൾ അംഗീകരിക്കുന്നതിന് സർക്കാരുകൾ ഇത്തരം സമ്മേളനങ്ങൾ ഉപയോഗിക്കുന്നു. [2]

പശ്ചാത്തലം[തിരുത്തുക]

2021 ന്റെ തുടക്കത്തിലെ 2023ലെ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ യുഎഇ വാഗ്ദാനം ചെയ്തിരുന്നു, 2021 നവംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം 2023 ലെ കോൺഫറൻസിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മിഡിൽ ഈസ്റ്റിൽ ഈ സമ്മേളനം നടക്കുന്നത്, 2012 ൽ ഖത്തറിനും 2007 ൽ ഇന്തോനേഷ്യയ്ക്കും ശേഷം ഒപെക് (OPEC) അംഗം 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമായി കുറയ്ക്കുമെന്ന് യുഎഇ പ്രതിജ്ഞയെടുത്തു, ഇത്തരമൊരു പ്രതിജ്ഞയെടുക്കുന്ന ആദ്യത്തെ മധ്യപൌരസ്ത്യ സർക്കാർ കൂടിയാണ് യുഎഇ. [3] 2016 സെപ്തംബർ 21-ന് പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ച മേഖലയിലെ ആദ്യത്തെ രാജ്യവും അവരായിരുന്നു [4] രാജ്യാന്തരതലത്തിൽ ശുദ്ധമായ ഊർജത്തിനായി 50 ബില്യൺ ഡോളർ നിക്ഷേപിക്കുകയും 2030ഓടെ 50 ബില്യൺ ഡോളർ കൂടി വാഗ്ദാനം ചെയ്യുകയും ചെയ്തു [5] 2022 നവംബറിൽ, ശുദ്ധമായ ഊർജ്ജത്തിൽ 100 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കുന്നതിന് അമേരിക്കയുമായി സഹകരിക്കാൻ യുഎഇ സമ്മതിച്ചിട്ടുണ്ട്.

  1. "Dubai ruler says UAE to host COP 28 climate conference in 2023". CNN. 12 November 2021. Retrieved 2021-11-15.
  2. Stallard, Esme. "COP27: What is the Egypt climate conference and why is it important?". BBC News. Retrieved 27 October 2022.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Alam, Tanzeed (28 September 2016). "The UAE has ratified the Paris Climate Agreement but what comes next?". Panda.org.
  5. Yellen, Davie (25 January 2023). "The road to COP28: Can 2023 reshape climate action and the global economy for the better?". Clean Air Task Force.