ഏലിയാ കസാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏലിയാ കസാൻ

ഏലിയാ കസാൻ
ജനനം Elia Kazancioglu
1909 സെപ്റ്റംബർ 7(1909-09-07)
Istanbul
മരണം 2003 സെപ്റ്റംബർ 28 (പ്രായം 94)
New York City, New York, US
സജീവം 1934-1976
ജീവിത പങ്കാളി Molly Day Thatcher (1932-1963; her death)
Barbara Loden (1967-1980; her death)
Frances Rudges (1982-2003; his death)


തുർക്കിക്കാരനായ ഗ്രന്ഥകാരനും നാടക-ചലച്ചിത്രസംവിധായകനുമായിരുന്നു ഏലിയാ കാസൻ. എലിയാ കാസൻ ജെറഗ്‌ലസ് എന്നാണ് മുഴുവൻ പേര്. മാതാപിതാക്കൾ ഗ്രീക്കുകാർ ആയിരുന്നു. ബാല്യത്തിൽ തന്നെ യു.എസിൽ എത്തി. മസാച്ചുസെറ്റ്‌സിലെ വില്യംസ് കോളെജിലും യേൽ യൂനിവേഴ്‌സിറ്റിയിലെ ഡ്രാമാസ്കൂളിലും പഠിച്ചു. 1932 മുതൽ ഏഴെട്ടുവർഷക്കാലം ന്യൂയോർക്കിലെ ഗ്രൂപ് തിയേറ്ററിൽ പ്രവർത്തിച്ചു. ആർതർ മിഗ്ലർ, ടെന്നിസി വില്യംസ്, ആർചിബാൾഡ് മക്‌ലീഷ് തുടങ്ങിയവരുടെ നാടകങ്ങൾ അരങ്ങത്തവതരിപ്പിച്ചു. 1944-ൽ ചലച്ചിത്ര രംഗത്തെത്തി. 1947-ലും 1954-ലും ഓസ്കർ സമ്മാനം ലഭിച്ചു.

[തിരുത്തുക] പ്രശസ്ത ചിത്രങ്ങൾ

എ ട്രീ ഗ്രോസ് ഇൻ ബ്രൂക്‌ലിൻ, ജെന്റിൽമാൻസ് എഗ്രിമെന്റ്, ഓൺ ദി വാട്ടർ ഫ്ര്, എ ഫേസ് ഇൻ ദ ക്രൗഡ്, അമേരിക്ക അമേരിക്ക, ദ അറേഞ്ച്‌മെന്റ് തുടങ്ങിയവ വിഖ്യാത ചലച്ചിത്രങ്ങളാണ്.

"http://ml.wikipedia.org/w/index.php?title=ഏലിയാ_കസാൻ&oldid=1192335" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ