എമിലിയാനൊ സപാത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എമിലിയാനൊ സപാത്ത | |
|---|---|
| അപരനാമം: | സപാത്ത |
| ജനനം: | 1879 ഓഗസ്റ്റ് 8 |
| ജനന സ്ഥലം: | അനെനെക്വിൽകൊ, മെക്സിക്കോ |
| മരണം: | 1919 ഏപ്രിൽ 10 |
| മരണ സ്ഥലം: | ചൈനാമെക്കാ, മെക്സിക്കോ |
| സംഘടന: | ലിബറേഷൻ ആർമി ഒഫ് ദ സൗത്ത് |
1910-ലെ മെക്സിക്കൻ വിപ്ലവത്തിന്റെ പ്രമുഖ നേതാവായിരുന്നു എമിലിയാനോ സപാത്ത (Emiliano Zapata) (1879 ഓഗസ്റ്റ് 8, – 1919 ഏപ്രിൽ 10). പൊർഫിറിയോ ഡയസ് എന്ന ഏകാധിപതിയുടെ ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാനായിരുന്നു മെക്സിക്കൻ വിപ്ലവം നടന്നത്.കൃഷിഭൂമി സമമായി ഭാഗിക്കുന്നതിനുവേി പോരാടിയ മെക്‌സിക്കൻ വിപ്ലവകാരിയായിരുന്നു സപാത്ത . മെക്‌സിക്കോയുടെ തെക്കുഭാഗത്തുള്ള മോർലോസ് സംസ്ഥാനത്തെ ഇന്ത്യൻ കർഷകരെ ഡയസിനും വൻകിട ഭൂവുടമകൾക്കുമെതിരായി പ്രക്ഷോഭത്തിലേക്കു നയിച്ചു . പിൽക്കാലത്ത് ഭൂപരിഷ്കരണങ്ങൾ നടപ്പാക്കാതിരുന്നതിന് മാഡേറെ, ഹ്യൂർട്ടാ, കാരാൻസാ എന്നീ പ്രസിഡന്റുമാരെ എതിർത്തു. കാരാൻസാ അനുകൂലിയായ ഒരു സൈനികോദ്യോഗസ്ഥൻ സപാട്ടയെ വധിച്ചു.