എമിലിയാനൊ സപാത്ത
ദൃശ്യരൂപം
(Emiliano Zapata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപരനാമം: | സപാത്ത |
---|---|
ജനനം: | 1879 ഓഗസ്റ്റ് 8 |
ജനന സ്ഥലം: | അനെനെക്വിൽകൊ, മെക്സിക്കോ |
മരണം: | 1919 ഏപ്രിൽ 10 |
മരണ സ്ഥലം: | ചൈനാമെക്കാ, മെക്സിക്കോ |
സംഘടന: | ലിബറേഷൻ ആർമി ഒഫ് ദ സൗത്ത് |
1910-ലെ മെക്സിക്കൻ വിപ്ലവത്തിന്റെ പ്രമുഖ നേതാവായിരുന്നു എമിലിയാനോ സപാത്ത (Emiliano Zapata) (1879 ഓഗസ്റ്റ് 8, – 1919 ഏപ്രിൽ 10)[1] . പൊർഫിറിയോ ഡയസ് എന്ന ഏകാധിപതിയുടെ ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാനായിരുന്നു മെക്സിക്കൻ വിപ്ലവം നടന്നത്.കൃഷിഭൂമി സമമായി ഭാഗിക്കുന്നതിനുവേി പോരാടിയ മെക്‌സിക്കൻ വിപ്ലവകാരിയായിരുന്നു സപാത്ത . മെക്‌സിക്കോയുടെ തെക്കുഭാഗത്തുള്ള മോർലോസ് സംസ്ഥാനത്തെ ഇന്ത്യൻ കർഷകരെ ഡയസിനും വൻകിട ഭൂവുടമകൾക്കുമെതിരായി പ്രക്ഷോഭത്തിലേക്കു നയിച്ചു . പിൽക്കാലത്ത് ഭൂപരിഷ്കരണങ്ങൾ നടപ്പാക്കാതിരുന്നതിന് മാഡേറെ, ഹ്യൂർട്ടാ, കാരാൻസാ എന്നീ പ്രസിഡന്റുമാരെ എതിർത്തു. കാരാൻസാ അനുകൂലിയായ ഒരു സൈനികോദ്യോഗസ്ഥൻ സപാട്ടയെ വധിച്ചു.
അവലംബം
[തിരുത്തുക]- ↑ "Biography of Emiliano Zapata". Christopher Minster. latinamericanhistory.about.com. Retrieved 2013 ഒക്ടോബർ 21.
{{cite web}}
: Check date values in:|accessdate=
(help)