എം. ഗീതാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഗീതാനന്ദൻ
ഗീതാനന്ദൻ 2016 ൽ തൃശ്ശൂരിൽ നടന്ന ഭൂ അധികാര പ്രഖ്യാപന കൺവൻഷനിൽ
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
കലാലയംകുസാറ്റ് സർവകലാശാല
പ്രസ്ഥാനംആദിവാസി ഗോത്രമഹാസഭ,ജനാധിപത്യ ഊര് വികസന മുന്നണി

കേരളത്തിൽ ആദിവാസി ദളിത് വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകി വരുന്ന വ്യക്തിയാണ് എം.ഗീതാനന്ദൻ.[1] 2002 ൽ വയനാട്ടിലെ മുത്തങ്ങ വന്യജീവിസങ്കേതത്തിൽ നടന്ന വനം കയ്യേറിയുള്ള ആദിവാസികളുടെ ഭൂസമരത്തിന് തേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.[2] കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന ഇദ്ദേഹം കൊച്ചിയിലെ കുസാറ്റ് സർവകലാശാലയിൽ ഓഷ്യോനാഗ്രഫി വിദ്യാർത്ഥിയായിരുന്നു. പഠനകാലത്ത് നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായി ഇദ്ദേഹം നക്‌സൽബാരി പ്രസ്ഥാനത്തിൽ സജീവമാകുകയായിരുന്നു. കെ.വേണു, കണ്ണമ്പള്ളി മുരളി, മുണ്ടൂർ രാവുണ്ണി എന്നിവരോടൊപ്പം പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ നിന്നും പിൻമാറുകയും ആദിവാസി ദളിത് സമരങ്ങളിൽ സജീവമാകുകയും ചെയ്തു.


അവലംബം[തിരുത്തുക]

  1. "ഭൂസമരങ്ങളുടെ ദശകം". utharakalam.com. Archived from the original on 2014-07-17. Retrieved 20 ഡിസംബർ 2012.
  2. "വനാവകാശത്തെ നിർണ്ണയിച്ച [[മുത്തങ്ങ സമരം]]" (PDF). കേരളീയം മാസിക: 31–34. 1 ജനുവരി 2012. Archived from the original (PDF) on 2019-09-27. Retrieved 2017-01-18. {{cite journal}}: URL–wikilink conflict (help)
"https://ml.wikipedia.org/w/index.php?title=എം._ഗീതാനന്ദൻ&oldid=3801974" എന്ന താളിൽനിന്ന് ശേഖരിച്ചത്