ഉപയോക്താവ്:Azhardeeb

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൃദയവും ഖുർആനും[തിരുത്തുക]

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക്‌ മാർഗദർശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. ) (ഖുർആൻ)

പരിശുദ്ധ ഖുർആനിൽ ഹൃദയത്തിന് ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ ഖൽബ്, സ്വദ്റ്, ഫുആദ്, നഫ്സ് എന്നിവെല്ലാമാണ്

130 തവണ ഖൽബ് എന്ന പദവും 44 തവണ സ്വദ്റ് എന്ന പദവും ഫുആദ് എന്നത് 16 തവണയും ഖുർആൻ ഉപയോഗിച്ചിട്ടുണ്ട്. നഫ്സ് എന്നത് മറ്റു അർത്ഥങ്ങളിലാണ് കൂടുതലും ഉപയോഗിച്ച് കാണുന്നത്.

ദൈവം ഹൃദയ വികാരം പരിഗണിക്കുന്നു

ദൈവം മനുഷ്യൻറെ രൂപവും ഭംഗിയും കുലവും ജാതിയുമല്ല പരിഗണിക്കുക. അവൻറെ പ്രവർത്തനങ്ങളിലെ ഹൃദയ സാന്നിധ്യം ആണ് നന്മയുടെയും സ്വീകാര്യതയുടെയും അടിസ്ഥാനം. ധർനിഷ്ഠ ഹൃദയത്തിൽ നിന്നും ഉണ്ടാകേണ്ടതാണ്. ഉദ്ധേശ ശുദ്ധിയാണ് ആദ്യമായി ഉണ്ടാകേണ്ടത്.ഋജുമാനസ്കനും നിഷ്കളങ്കനുമായി ദൈവത്തെ ആരാധിക്കപ്പെടമമെന്നാണ് അവൻറെ നിർദ്ധേശം

ഹൃദയങ്ങളിലുള്ളത്‌ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

ഇസ്ലാം പരസ്യവും ഈമാൻ അഥവാ വിശ്വാസം ഹൃദയത്തിലുമാണ്. ഹൃദയ സാന്നിധ്യത്തോടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചവർക്ക് മാത്രമേ നരക വിമോചനം സാധ്യമാകുകയുള്ളൂ. ഏതൊരാളും ശരീര ശുദ്ധിയും ഹൃദയ സാന്നിധ്യവും ഉറപ്പ് വരുത്തി ദൈവത്തിന് നേരെ തിരിഞ്ഞ് സാഷ്ടാംഗവും പ്രണാമവും അർപ്പിക്കുകയാണ് സ്വർഗ പ്രവേശനത്തിന് അനിവാര്യമായിട്ടുള്ളത്. സത്യവിശ്വാസം, സൽസ്വഭാവം, പരലോകചിന്ത, സക്കാത്ത് തുടങ്ങിയ ദാനധർമ്മങ്ങൾ, ധ്യാനങ്ങൾ, ആരാധനാകർമ്മങ്ങൾ ആദിയായവ മൂലം ഉളവായിത്തീരുന്ന ആന്തരീകമായ ശുദ്ധിയും ആത്മീയാഭിവൃദ്ധിയുമാണ് വിജയത്തിൻറെ അടിസ്ഥാനം എന്നാണ് സൂചിപ്പിച്ചത്.

പ്രവാചകൻറെ പ്രബോധന വിജയത്തിന് നിദാനം ഹൃദയ വിശുദ്ധി

( നബിയേ, ) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിൻറെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക്‌ മാപ്പുകൊടുക്കുകയും, അവർക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ഖുർആൻ)

ഹൃദയം വിശാലമാകണം ഇടുങ്ങിയതും ഞെരുങ്ങിയതുമാകുന്നത് ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ

ഏതൊരാളെ നേർവഴിയിലേക്ക്‌ നയിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവൻറെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവൻ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാൻ ഉദ്ദേശിക്കുന്നുവോ അവൻറെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീർക്കുന്നതാണ്‌. അവൻ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേൽ അപ്രകാരം അല്ലാഹു ശിക്ഷ ഏർപെടുത്തുന്നു. (ഖുർആൻ)

അല്ലാഹു മനുഷ്യനു നൽകുന്ന അതിമഹത്തായ ഒരു അനുഗ്രഹമത്രെ ഹൃദയവിശാലത. ധൈര്യം, ക്ഷമ, സഹനം, വിനയം, ദയ, ദൃഢമനസ്കത, സത്യാന്വേഷണം മുതലായ ഉൽകൃഷ്ട ഗുണങ്ങൾ അതിനെ ആശ്രയിച്ചിരിക്കുന്നു. വിജ്ഞാനം, ദൃഢവിശ്വാസം, അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുളള ബോധം ആദിയായവ അതിനെ പരിപോഷിപ്പിക്കുന്നു.

സീനാതാഴ്വരയിൽവെച്ച് മൂസാ നബിയെ അല്ലാഹു റസൂലായി നിയോഗിച്ചപ്പോൾ അദ്ദേഹം ചെയ്ത ഒന്നാമെത്ത പ്രാർത്ഥന (റബ്ബേ, എനിക്കു എൻെറ ഹൃദയം നീ വിശാലമാക്കിത്തരേണമേ.) എന്നായിരുന്നു. (സൂ: ത്വാഹാ)

ദൈവത്തെ ഓർത്ത് വിനയവും അതോടൊപ്പം ഭയവും

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച്‌ നടുങ്ങുകയും, അവൻറെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ്‌ സത്യവിശ്വാസികൾ (ഖുർആൻ)

മനസ്സുകളുടെ അകലം കുറയണം

വിഘടിച്ച് നിന്ന ജന വിഭാഗങ്ങൾ ദൈവത്തിൻറെ മാർഗത്തിൽ ഒന്നിച്ച് വന്നതിനെ, മനസ്സുകൾ ഒന്നായി തീർന്നതിനെ ഖുർആൻ വിശേഷിപ്പിച്ചത് ദൈവ സഹായം എന്നാണ്.

അവരുടെ ( വിശ്വാസികളുടെ ) ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കിചേർക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത്‌ മുഴുവൻ നീ ചെലവഴിച്ചാൽ പോലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ഇണക്കിചേർക്കാൻ നിനക്ക്‌ സാധിക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവരെ തമ്മിൽ ഇണക്കിചേർത്തിരിക്കുന്നു. തീർച്ചയായും അവൻ പ്രതാപിയും യുക്തിമാനുമാകുന്നു (ഖുർആൻ)

സമാധാനം മനസ്സിന് (ഹൃദയത്തിന്)[തിരുത്തുക]

പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തൻറെ മാർഗത്തിലേക്ക്‌ അവൻ നയിക്കുകയും ചെയ്യുന്നു.അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമ കൊണ്ട്‌ മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്‌ (ഖുർആൻ)

അല്ലാഹുവിനെക്കുറിച്ചു യഥാർത്ഥമായ സ്മരണയും ബോധവും ഉളളവരെ സംബന്ധിച്ചിടത്തോളം അവർക്കു ഭയാശങ്കകളോ ആശയക്കുഴപ്പങ്ങളോ, അസ്വാസ്ഥ്യങ്ങളോ ഒന്നും തന്നെ ബാധിക്കുവാനില്ല.

അവരെപ്പോഴും ശാന്തരും വേവലാതിയില്ലാത്തവരും, സംതൃപ്തരും അതോടൊപ്പം ധീരചിത്തരുമായിരിക്കും. അവരുടെ വാക്കും, പ്രവൃത്തിയും, വിചാരവികാരങ്ങളുമെല്ലാം നിയന്ത്രിതങ്ങളുമായിരിക്കും.

മനസ്സിന് സമാധാനവും ഹൃദയത്തിന് ശാന്തതയും ഉണ്ടാകുന്നത് പുണ്യവും മനസ്സിന് കെട്ടിപ്പിണവുണ്ടാകുന്നതും നെഞ്ചിൽ ആശങ്ക ഉളവാക്കുന്നതും പാപവുമാണ്.

الْبِرُّ مَا اطْمَأَنَّتْ إِلَيْهِ النَّفْسُ , وَاطْمَأَنَّ إِلَيْهِ الْقَلْبُ , وَالإِثْمُ مَا حَاكَ فِي نَفْسِكَ ، وَتَرَدَّدَ فِي الصَّدْرِ , وَإِنْ أَفْتَاكَ النَّاسُ وَأَفْتَوْكَ -  طبراني

പാപക്കറകളാണ് മനുഷ്യനെ എന്നെന്നേക്കും അതിക്രമിയാക്കുന്നത്. ഹൃദയ വിമലീകരണമാണ് അതിന് ആവശ്യം. തൌബയെന്ന് അറബിയിൽ പറയുന്നത് അതിനെയാണ്.

യാതൊരു മനുഷ്യന്നും അവൻറെ ഉള്ളിൽ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല[തിരുത്തുക]

مَّا جَعَلَ اللَّهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ – الاحزاب 4

ഒരു കാര്യത്തിൽ ശ്രദ്ധ പതിഞ്ഞുകൊകുണ്ടിരിക്കെ, മറ്റൊരു കാര്യത്തിൽ വേണ്ടത്ര ശ്രദ്ധപതിക്കുവാൻ മനുഷ്യർക്കു സാദ്ധ്യമല്ല, ഭക്ഷണത്തിൻറെ മുമ്പിൽവെച്ചും, മലമൂത്ര വിസർജ്ജനത്തിനു മുട്ടുമ്പോഴും നമസ്കരിക്കരുതെന്നു പ്രവാചകൻറെ നിർദ്ധേശമുണ്ട്. ഒരു കാര്യത്തിൽ നിന്ന് വിരമിച്ചാൽ മറ്റൊന്നിലേക്ക് പ്രവേശിക്കുക എന്നാണ് ഖുർആൻ പറയുന്നത്.

മനസ്സിനെ കീഴ്പെടുത്തിയവൻ സമർത്ഥൻ

പ്രതിസന്ധി ഘട്ടങ്ങളിലെന്ന പോലെ ജീവിതത്തിൻറെ എല്ലാ മണ്ഡലങ്ങളിലും മനസ്സിനെ സ്വയം നിയന്ത്രിക്കുവാനും മരണാനന്തര സാശ്വത ഭവനത്തിലേക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള കർമ്മങ്ങൾ ക്രമീകരിക്കാനും സാധ്യമായാൽ അവന് ശക്തി നേടാൻ കഴിയും. മറിച്ച് ദേഹേഛക്ക് അനുസൃതമായി കർമ്മ പദ്ധതികൾ ആവിശ്കരിക്കുകയും ദൈവത്തെ പറ്റി വെറു വ്യാമോഹങ്ങളിലൂടെ ജീവിക്കുകയും ചെയ്യുന്നവൻ അശക്തനായിരിക്കും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Azhardeeb&oldid=2584889" എന്ന താളിൽനിന്ന് ശേഖരിച്ചത്