ഇൽതുമിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൽതുമിഷ്
ഡൽഹി സുൽത്താൻ

ഇൽതുമിഷിന്റെ ഖബറിടം
ഭരണകാലം 1210–1236
പൂർണ്ണനാമം ഷംസുദ്ദീൻ ഇൽതുമിഷ്
പദവികൾ നാസിർ, അമീറുൽ മുഅ്മിനീൻ
മരണം മെയ് 1, 1236
മരണസ്ഥലം ഡെൽഹി
അടക്കം ചെയ്തത് ഖ്തുബ് കോപ്ലക്സ്, മെഹ്രൗളി, ഡെൽഹി
മുൻ‌ഗാമി ആരാം ഷാ
പിൻ‌ഗാമി റുക്നുദ്ദീൻ ഫൈറൂസ്
അനന്തരവകാശികൾ നാസിറുദ്ദീൻ മഹ്മൂദ്, റുക്നുദ്ദീൻ ഫൈറൂസ്, റസിയാ സുൽത്താന, മുഈസുദ്ദീൻ ബഹ്റാം.
രാജവംശം ഇന്ത്യയിലെ അടിമ രാജവംശം
പിതാവ് ഈലം ഖാൻ
മതവിശ്വാസം ഇസലാം

ഇൽതുമിഷ് ഇന്ത്യ ഭരിച്ച അടിമ വംശത്തിലെ സുൽത്താൻ.തുർക്കിസ്ഥാനിലെ ഇൽബരി ഗോത്രത്തില്പെട്ട ഈലം ഖാനാണ് ഇൽതുമിഷിന്റെ പിതാവ്.ഗോത്രത്തലവനായ പിതാവിന്റെ മറ്റു മക്കളെക്കാൾ ബുദ്ധിമാനും സുന്ദരനുമായിരുന്നു ഇൽതുമിഷ്.അസൂയ കാരണം മറ്റ് സഹോദരങ്ങൾ ഇദ്ദേഹത്തെ അടിമയാകി ഒരു വ്യാപാരിക്ക് വിറ്റു.പലതവണ കൈമാറി ഡൽഹി സുൽത്താനായ ഖുത്ബുദ്ദീൻ ഐബകിന്റെ കൈയിലെത്തിപ്പെട്ടു.ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഐബകിന്റെ മരണശേഷം ദൽഹിയിലെ പ്രഭുക്കന്മാർ അദ്ദേഹത്തിന്റെ മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചു.എന്നാൽ ഭരണപാടവമില്ലാത്ത ആഡംബര പ്രിയനായ ആരാം ഷാക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല.1211 ൽ ആരാംഷായും ഇൽതുമിഷും യമുനയുടെ തീരത്ത് വെച്ച് ഏറ്റുമുട്ടി .യുദ്ധത്തിൽ വിജയിച്ച ഇൽതുമിഷ് അടിമ വംശത്തിന്റെ രണ്ടാമത്തെ സുൽത്താനായി അധികാരമേറ്റു.ദൽഹിയിലെ വിഖ്യാതമായ ഖുതുബ്മിനാർ പണികഴിപ്പിച്ചത് ഇൽതുമിഷാണ്.

ഇൽതുമിഷിന്റെ കാലത്തെ ഡൽഹി സൽത്തനത്തിന്റെ വ്യാപ്തി



[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഇൽതുമിഷ്&oldid=1295542" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ