ഇന്ത്യൻ രൂപ ചിഹ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Rupee symbol.svg

ഇന്ത്യ രൂപ ചിഹ്നം (Indian Rupee symbol.svg) ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്.

ഡി. ഉദയ കുമാറാണ് ഈ ചിഹ്നത്തിന് രൂപം നൽകിയത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

2009 മാർച്ച് 5-ന് ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചു. നന്ദിത കൊറിയ-മെഹ്റോത്ര, ഹിതേഷ് പത്മശാലി, ഷിബിൻ കെ.കെ., ഷാരൂഖ് ജെ. ഇറാനി, ഡി. ഉദയ കുമാർ എന്നവർ തയ്യാറാക്കിയ അഞ്ച് ചിഹ്നനങ്ങൾ[1] 3331 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിലെത്തി. 2010 ജൂലൈ 15 - ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ ഡി. ഉദയ കുമാർ രൂപകൽപന ചെയ്ത ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] രൂപരേഖ

ദേവനാഗിരി അക്ഷരമായ "र" - യുടെയും ലാറ്റിൻ അക്ഷരമായ "R" - ന്റെയും മിശ്രിതമാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ട് സമാന്തര വരകൾ സാമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു.

[തിരുത്തുക] ഉപയോഗം

ഇന്ത്യൻ രൂപ ചിഹ്നം ഇപ്പോൾ എല്ലാ മുൻനിര പത്രങ്ങളിലും ഉല്പന്നങ്ങളുടെ വിലസൂചികകളിലും ഉപയോഗിക്കപ്പെടുന്നു. പ്രധാന ബാങ്കുകളുടെ ചെക്കുകളിലും പോസ്റ്റേജ് സ്റ്റാംപികളിലും ഇന്ത്യൻ രൂപ ചിഹ്നം ഉപയോഗിക്കുന്നു.

[തിരുത്തുക] യുണീക്കോഡ്

2010 U+20B9 എന്ന കോഡ് പോയിന്റാണ് യൂണിക്കോഡിൽ ഈ ചിഹ്നത്തിന്റെ സ്ഥാനം. 2010 ആഗസ്റ്റ് 10-ന് യൂണിക്കോഡ് ടെക്ക്നിക്കൽ കമ്മിറ്റി സർക്കാർ നിർദ്ദേശിച്ച കോഡ് പോയിന്റ് അംഗീകരിച്ചു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_രൂപ_ചിഹ്നം&oldid=1135280" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ