ഇംപാല
| ഇംപാല Impala |
|
|---|---|
| Young male Impala in Serengeti, Tanzania | |
| Female Impala in Mikumi National Park, Tanzania | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Artiodactyla |
| കുടുംബം: | Bovidae |
| ഉപകുടുംബം: | Aepycerotinae Gray, 1872 |
| ജനുസ്സ്: | Aepyceros Sundevall, 1847 |
| വർഗ്ഗം: | A. melampus |
| ശാസ്ത്രീയ നാമം | |
| Aepyceros melampus (Lichtenstein, 1812) |
|
| Subspecies | |
|
|
| Distribution of the Impala Red =A. m. melampus Blue = A. m. petersi |
|
ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം കലമാനാണ് (antelope) ഇംപാല. (ശാസ്ത്രനാമം: എപ്പിസെറസ് മെലാമ്പസ്). വേഗത്തിലോടുന്ന ഇംപാലമാനിന്റെ ഒതുങ്ങിയ ശരീരമാണ് ഇംപാലകറുകൾക്ക് ആ പേരുലഭിക്കാൻ കാരണമായത്.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
കിഴക്കേ ആഫ്രിക്കയിലാണ് ഇതു ധാരാളമായി കാണപ്പെടുന്നത്. പത്തു മുതൽ അൻപതുവരെ അംഗങ്ങളുള്ള കൂട്ടങ്ങളായി സമതലങ്ങൾക്കു തൊട്ടുള്ള കുറ്റിക്കാടുകളിലും മറ്റും ഇവ സഞ്ചരിക്കുന്നു. പ്രാന്ത പ്രദേശങ്ങളിൽ ജലാശയങ്ങളുള്ള കൊടുംകാടുകളുടെയും ഇടതൂർന്ന കുറ്റിക്കാടുകളുടെയും സമീപത്താണ് ഇവ ജീവിക്കുന്നത്. പന്ത്രണ്ടു മീറ്റർ ദൂരംവരെ ഇതിനു ചാടുവാൻ കഴിയും. വേഗത്തിൽ ഓടാനുള്ള കഴിവ് ഹിംസ്രജീവികളിൽ നിന്നും രക്ഷപ്പെടാൻ പലപ്പോഴും പ്രയോജനപ്പെടാറുണ്ട്. പുല്ലും ഇലകളുമാണ് ഇതിന്റെ പ്രധാന ആഹാരം.
ലക്ഷണങ്ങൾ [തിരുത്തുക]
ഒരു മീറ്ററിൽ കൂടുതൽ ഉയരവും രണ്ടര മീറ്ററിലേറെ നീളവുമുണ്ടാകും. തിളങ്ങുന്ന ചുവപ്പുകലർന്ന തവിട്ടു നിറമാണ് ഇംപാലയുടേത്. അടിഭാഗം വെള്ളയായിരിക്കും. കണ്ണിനു ചുറ്റുമായും മോന്തയുടെ (snout) വശങ്ങളിലും ചെടെ ഉൾഭാഗങ്ങളിലും വെളുത്ത അടയാളങ്ങൾ കാണാം. രോമാവൃതമായ വാലിന് കറുപ്പു നിറമായിരിക്കും. ആൺ മാനിന് നീണ്ടു നേർത്ത കൊമ്പുകളുണ്ട്. ഇവയുടെ അടിയിൽ ധാരാളം വലയങ്ങൾ കാണാം.
പ്രത്യുൽപാദനം [തിരുത്തുക]
ആൺമാൻ പല പെൺമാനുകളുമായി ഇണചേരുന്നു. എട്ടു മാസമാണ് ഗർഭകാലം. ഒരു പ്രസവത്തിൽ ഒന്നു മുതൽ മൂന്നു വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും.
അവലംബം [തിരുത്തുക]
- ↑ IUCN SSC Antelope Specialist Group (2008). Aepyceros melampus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 18 January 2009. Database entry includes a brief justification of why this species is of least concern