ആർ. ഗോപികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു 'ആർ. ഗോപികൃഷ്ണൻ.'.മെട്രോ വാർത്ത മലയാളം ദിനപത്രത്തിൻറെ ചീഫ് എഡിറ്റർ ആയിരിക്കെ 2022 ജുലൈ 31ന് അദ്ദേഹം അന്തരിച്ചു.[1][2] എൽ ടി ടി ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാള പത്രപ്രവർത്തകനായിരുന്നു അദ്ദേഹം.[3][2]

ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിൻറെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്.[4][2][3]

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം 1985ലും '88ലും ലഭിച്ചിട്ടുണ്ട്. 1989ലെ എം. ശിവറാം അവാർഡ്, വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ. സി. സെബാസ്റ്റ്യൻ പുരസ്കാരം, സി. എച്ച്. മുഹമ്മദ് കോയ പുരസ്കാരം തുടങ്ങിയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.[3][2][4]

അവലംബം[തിരുത്തുക]

  1. "R Gopikrishnan, chief editor of Malayalam daily 'Metro Vaartha', dies" (in English). New Indian Express. 2022-07-31.{{cite web}}: CS1 maint: unrecognized language (link)
  2. 2.0 2.1 2.2 2.3 "മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപികൃഷ്ണൻ അന്തരിച്ചു". Deshabhimani. 2022-07-31.
  3. 3.0 3.1 3.2 "മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അന്തരിച്ചു". News18. 2022-07-31.
  4. 4.0 4.1 "മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അന്തരിച്ചു". Madhyamam. 2022-07-31.
"https://ml.wikipedia.org/w/index.php?title=ആർ._ഗോപികൃഷ്ണൻ&oldid=3761429" എന്ന താളിൽനിന്ന് ശേഖരിച്ചത്