ആസാദ് കശ്മീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആസാദ് ജമ്മു ആൻഡ് കശ്മീർ ( പാകിസ്താൻ അധീന കാശ്മീർ )

آزاد جموں و کشمیر
Azad Jammu o Kashmir
Clockwise: Chitta Katha Lake, Neelum Valley, Mirpur, Azad Kashmir, Muzaffarabad, Ratti Gali Lake
പതാക ആസാദ് ജമ്മു ആൻഡ് കശ്മീർ ( പാകിസ്താൻ അധീന കാശ്മീർ )
Flag
Official seal of ആസാദ് ജമ്മു ആൻഡ് കശ്മീർ ( പാകിസ്താൻ അധീന കാശ്മീർ )
Seal
Azad Jammu and Kashmir (AJK) is shown in red. Pakistan and the Pakistani-controlled territory of Gilgit-Baltistan are shown in white.
Azad Jammu and Kashmir (AJK) is shown in red. Pakistan and the Pakistani-controlled territory of Gilgit-Baltistan are shown in white.
Country Pakistan
Established1947
CapitalMuzaffarabad
Largest cityMuzaffarabad
ഭരണസമ്പ്രദായം
 • ഭരണസമിതിLegislative assembly
 • PresidentSardar Muhammad Yaqoob Khan
 • Prime MinisterChaudhry Abdul Majid
വിസ്തീർണ്ണം
 • ആകെ13,297 ച.കി.മീ.(5,134 ച മൈ)
ജനസംഖ്യ
 (2008; est.)
 • ആകെ4,567,982
 • ജനസാന്ദ്രത340/ച.കി.മീ.(890/ച മൈ)
സമയമേഖലUTC+5 (PKT)
ISO കോഡ്PK-JK
Main Language(s)
Assembly seats49
Districts10
Towns19
Union Councils182
വെബ്സൈറ്റ്www.ajk.gov.pk

കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിൻ കീഴിൽ സ്വയംഭരണ സംവിധാനങ്ങളുണ്ട് എന്ന് സങ്കൽപ്പക്കപ്പെടുന്ന ഒരു ഇന്ത്യൻ ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ (ഉർദു: آزاد جموں و کشمیر). മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി.

ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ[3] എന്നാണ് വിശേഷിപ്പിക്കുന്നത്.[4]

ഭൂമിശാസ്ത്രം[തിരുത്തുക]

ആസാദ് കശ്മീരിന്റെ വടക്കൻ ഭാഗം ജാംഗഡ് കൊടുമുടി (4,734 മീറ്റർ അല്ലെങ്കിൽ 15,531 അടി) ഉൾപ്പെടെയുള്ള ഹിമാലയത്തിന്റെ താഴ്ന്ന പ്രദേശത്തെ ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, നീലം താഴ്‌വരയിലെ ഹരി പർബത് കൊടുമുടി ഈ അധിനിവേശമേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഫലഭൂയിഷ്ഠമായതും ഹരിതാഭമായതുമായ താഴ്‌വരകൾ നിറഞ്ഞ ആസാദ് കശ്മീരിന്റെ ഭൂമിശാസ്ത്രം ഇതിനെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാക്കി മാറ്റുന്നു.[1]

ശൈത്യകാലത്തും വേനൽക്കാലത്തും ഒരുപോലെ ഈ പ്രദേശത്ത് മഴ ലഭിക്കും. മുസാഫറാബാദും പട്ടാനും ഈ കാശ്മീർ മേഖലയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശരാശരി അളവ് 1400 മില്ലിമീറ്ററിൽ കൂടുതലാണ് എന്നതുപോലെ മുസാഫറബാദിന് സമീപത്ത് (ഏകദേശം 1800 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴയും ലഭിക്കുന്നു. കനത്ത മഴയും മഞ്ഞുരുകലും കാരണമായി വേനൽക്കാലത്ത് ഝലം, ലീപ നദികളിൽ മൺസൂൺ വെള്ളപ്പൊക്കം സാധാരണമാണ്.

ചരിത്രം[തിരുത്തുക]

1947 ൽ ഇന്ത്യാ വിഭജനകാലത്ത്, ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരം ഉപേക്ഷിച്ചു പോകുകയും അവയ്ക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരുന്നതിനോ അല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളുന്നതിനോ ഉള്ള സ്വാതന്ത്ര്യം അവശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന ഹരി സിംഗ് തന്റെ രാജ്യം സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു.[5][6] എന്നാൽ പടിഞ്ഞാറൻ ജമ്മു പ്രവിശ്യയിലേയും (ഇന്നത്തെ ആസാദ് കശ്മീർ എന്നറിയപ്പെടുന്ന പ്രദേശം) അതിർത്തി ജില്ലാ പ്രവിശ്യയിലേയും (ഇന്നത്തെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ) മുസ്ലീം വംശജരിലെ ഒരു വിഭാഗം പാകിസ്താനിൽ ചേരാനാണ് ആഗ്രഹിച്ചത്.[7]

1947 വസന്തകാലത്ത്, പശ്ചിമ പഞ്ചാബിലെ റാവൽപിണ്ടി ഡിവിഷന്റെ അതിർത്തിയിലുള്ള പൂഞ്ചിൽ മഹാരാജാവ് ഹരിസിംഗിനെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു.

State symbols of Azad Jammu and Kashmir
State animal
State bird
State tree
State flower
State sport

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Azad Kashmir" at britannica.com ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "brit" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Azad Jammu and Kashmir – Introduction". Archived from the original on 2007-09-27. Retrieved June 22, 2010.
  3. അധിനിവേശ കശ്മീരിൽ ചൈനീസ് സൈന്യം. വൺ ഇന്ത്യ. ലക്ഷ്മി
  4. കശ്മീരി ഡ്രൈവേഴ്സ് റിട്ടേൺ ഹോം ഫ്രം പി.ഒ.കെ. ടൈംസ് ഓഫ് ഇന്ത്യ. എൻ സലീം പണ്ഡിറ്റ്.
  5. "The J&K conflict: A Chronological Introduction". India Together. Retrieved June 5, 2010.
  6. Britannica Concise Encyclopedia. "Kashmir (region, Indian subcontinent) – Britannica Online Encyclopedia". Encyclopædia Britannica. Retrieved June 5, 2010.
  7. Snedden, Christopher (2013). Kashmir-The Untold Story. HarperCollins Publishers India. p. 14. ISBN 978-93-5029-898-5. Similarly, Muslims in Western Jammu Province, particularly in Poonch, many of whom had martial capabilities, and Muslims in the Frontier Districts Province strongly wanted J&K to join Pakistan.
"https://ml.wikipedia.org/w/index.php?title=ആസാദ്_കശ്മീർ&oldid=3666371" എന്ന താളിൽനിന്ന് ശേഖരിച്ചത്